സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

 
 
 
 
നടുവിൽ‍








കൂടുതൽ പ്രവർത്തനങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപയോക്താവ്:Ghsserumapetty