ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്കൗട്ട്&ഗൈഡ്സ്-17

20:34, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) (aa)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2017 ജൂൺ മാസത്തിലാണ് സ്കൗട്ട് ഗ്രൂപ്പ് പ്രവർത്തനമാരംഭിച്ചത് .18 റിക്ക്രൂട്ടുകളുമായി ആരംഭിച്ച ഈ ഗ്രൂപ്പിലെ 18 പേരും പ്രവേശ്, പ്രഥമ സോപാൻ പരീക്ഷകൾ പാസ്സായി ദ്വിതീയ സോപാൻ സ്കൗട്ടുകളായി പ്രവർത്തിക്കുകയാണ് .എല്ലാ ആഴ്ച്ചകളിലും തിങ്കളാഴ്ച്ചകളിൽ വൈകുന്നേരം ട്രൂപ്പ് മീറ്റിംഗ് നടത്താറുണ്ട് .45 മിനുട്ട് നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ പലതരം കളികൾ,പാട്ടുകൾ,ആർപ്പുവിളികൾ പ്രൊജക്ട് പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ ആവേശത്തോടെ ഏർപ്പെടുന്നു.കൂടാതെ രണ്ടാഴ്ച്ചയിലൊരിക്കൽ പെട്രോൾ മീറ്റിംഗുകൾ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ നടക്കുന്നു. സ്കൂളിലെ പ്ലാസ്റ്റിക്ക് ശേഖരണ പ്രവർത്തനം,ശുചീകരണ പ്രവർത്തനം,വനവത്കരണത്തിനാവശ്യമായ ഫല വൃക്ഷത്തൈകൾ തയ്യാറാക്കലും വിതരണവും (പ്ലാസ്റ്റിക്ക് കൂട് ഒഴിവാക്കിക്കൊണ്ട് കണ്ണൻ ചിരട്ടയിൽ)തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം നടത്തിയ മറ്റു പ്രവർത്തനങ്ങൾ .