ജി.എം.യു.പി.എസ്. ഒഴുകൂർ/Primary

20:30, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ozhukurgmups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ഥിതി വിവരകണക്ക്

ഞങ്ങളുടെ വിദ്യാലയത്തിൻറെ കുറച്ചുപ്രധാന വിവരങ്ങൾ ഇവിടെ ചേർക്കുകയാണ്.മുൻപ് സൂചിപ്പിച്ചപോലെ ഞങ്ങളുടെ വിദ്യാലയം 27.8.1974ലാണ് അപ്ഗ്രേ‍ഡ് ചെയ്തത്.സ്കൂളിന് വിദ്യാലയാങ്കണം കൂടാതെ മറ്റൊരു കളിസ്ഥലം കൂടിയുണ്ട്.2850,1207സ്ക്വയർ ഫീറ്റുകളിലായാണ് ഇവ കുിടക്കുന്നത്.ഞങ്ങളുടെ വിദ്യാലയത്തിൽ പ്രൈമറിയും കെ.ജി യുമടക്കം 1424കുട്ടികളുണ്ട്.ഒന്നു മുതൽ ഏഴുവരെയായി 41ഡിവിഷനുകളും 51സ്ഥിരം അധ്യാപകരും ബാക്കി താൽക്കാലിക അധ്യാപകരുമുണ്ട്.വളരെ ശക്തവും സജീവവുമായ പി.ടി.എ,എസ്.എം.സി,എം.ടി.​എ കമ്മറ്റികൾ കൂടാതെ വിദ്യാലയത്തിനുവേണ്ടി എന്തിനും തയ്യാറായ ഓർമ എന്ന പേരിലുള്ള പൂർവവിദ്യാർഥി സംഘടനയും 13 ദേശങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഞങ്ങളുടെ ജ്യേഷ്ഠ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം എന്ന പേരിലറിയപ്പെടുന്ന എസ്.എസ്.ജി കളും ഞങ്ങളുടെ വിദ്യാലയത്തിൻറെ ഉന്നമനത്തിനുവേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്നു. ശ്രീ.അബ്ദുവിലങ്ങപ്പുറം ഹെഡ്മാസ്റ്ററും ശ്രീ.എം.ടി.മൊയ്തീൻകുട്ടി സ്റ്റാഫ് സെക്രട്ടറിയുമായ ഞങ്ങളുടെ വിദ്യാലയത്തിൽ ശ്രീ.കെ.ജാബിർ പ്രസിഡണ്ടായ പി.ടി.എ കമ്മറ്റിയും ശ്രീ.അബ്ബാസലി ചെയർമാനായ എസ്.എം.സി കമ്മറ്റിയും ശ്രീമതി.സുശീല പ്രസിഡണ്ടായ എം.ടി.എയും ശ്രീ.ഷൗക്കത്തലിവളച്ചെട്ടിയിൽ പ്രസിഡണ്ടും ശ്രീ.പി.അബ്ദുൾഗഫൂർ സെക്രട്ടറിയുമായ ഓർമ പൂർവിദ്യാർഥി സം ഘടനയുമാണ് ഉള്ളത്.നാട്ടുകൂട്ടങ്ങളുടെ കോഡിനേഷൻ ചുമതല ഓർമ യ്ക്കുള്ളതാണ്.ശ്രീ.ഷഹബിൻ ശിഹാബാണ് ഞങ്ങളുടെ സ്കൂൾപാർലമെൻറ് ലീ‍ഡർ

 

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ഒഴുകൂർ/Primary&oldid=492989" എന്ന താളിൽനിന്ന് ശേഖരിച്ചത്