ജി.എം.യു.പി.എസ്. ഒഴുകൂർ/സ്കൂൾ ക്ലബ്ബുകൾ
1.സ്കൗട്ട്സ് ആൻറ് ഗൈഡ്സ്
വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്.
2. ജെ.ആർ.സി
സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു.
3.വിദ്യാരംഗം
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്.
4.മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്
സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം.
5.നന്മ-ക്ലബ്ബ്
വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി.
6.അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്
സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി.
7.ഗാന്ധിദർശൻക്ലബ്ബ്
ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.
8.തണൽ-ഫോറസ്റ്റ് ക്ലബ്ബ്
വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു. കൂടുതൽ വിവരങ്ങളിലേക്ക്
9.സീഡ് ക്ലബ്ബ്
സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർഡ് ലഭിക്കുകയുണ്ടായി.
10.കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്
ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്.