സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി
സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി | |
---|---|
വിലാസം | |
പൂന്നവേലി പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''പത്തനംതിട്ട''' |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2009 | Cmshspunnaveli |
സി.എം.എസ്.ഹൈസ്കൂള്‍ പുന്നവേലി
ചരിത്രം
1920 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1923 -ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിന്റ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയം ഒരു സമ്പീര്‍ണ്ണ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു.
- ക്ലാസ് മാഗസി൯.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോള്‍ വഹിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1920 - മെയ് | ശ്രി.സി.ഐ മത്തായി |
1920 - 1934 | ശ്രീ.കെ. എ മത്തായി |
1934 -1937 | വി.കെ.ഉമ്മന്‍ |
1937 --1938 | കെ.വി.മാത്യു |
1941 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മല്ലപ്പളളി കുളത്തൂറ്മൂ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
കണ്ണി തലക്കെട്ട് കടുപ്പിച്ച എഴുത്ത് കടുപ്പിച്ച എഴുത്ത്