സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./മറ്റ്ക്ലബ്ബുകൾ-17
ജനറൽ നോളജ് ക്ലബ്:
ഹെൽത്ത് ക്ലബ് : സർക്കാരിൻെറ ആരോഗ്യപരിപാലന കേന്ദ്രത്തിൽ നിന്നുളള ഒരു നേഴ്‌സ് ആഴ്ചയിൽ മുന്നുദിവസം സ്കുളിൽ എത്തുന്നു.കുട്ടികൾക്ക് ആരോഗ്യ പരിപാലനം, വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയെക്കിറിച്ച് ബോധവത്കരണം നൽകുന്നു .കുട്ടികൾക്കായി ഒരു മൾട്ടി സ്പെൃഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി .മെഡിക്കൽ കോളേജിൻെ ആഭിമുഖ്യത്തിൽ ഒരു ഡെൻെറൽക്യാമ്പ് നടത്തി . മിഷൻ ഇന്ദ്രധനുസ്സ് പദ്ധതി പ്രകാരം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ കുത്തിവെയുപ്പ് നടത്തി . ഭിന്നശേഷിയുളള കുുട്ടികളുടെ വെെകല്യങ്ങൾ തിരിച്ചറിഞ്ഞ് തുടർനടപടികൾ സ്വീകരിക്കുവാനുളള റിസോഴ്സ് പേഴ്സണും സ്കുളിൽ ഉണ്ട് .കുട്ടികൾക്ക് കൃത്യമായി അയൺ ഗുളികകൾ, 6 മാസം കൂടുമ്പോൾ വിര ഗുളികകൾ എന്നിവ വിതരണം ചെയുന്നു. കണ്ണ് പരിശോധന നടത്തി ആവശ്യമായകുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്യുന്നു.
കുട്ടികളുടെ പോതുവിജ്ഞാനം വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ വിധത്തിൽ ജനറൽ നോളജ് ക്ലബ് നൂതന മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നു.ക്വിസ് കോർണ്ണർ ,ആനുകാലിക വിഷയങ്ങൾ എന്നിവ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ക്ലാസ്സ് ലീഡേഴ്സ് ഇവയെ അടിസ്ഥാനമാക്കി ക്ലാസ്സ് ക്വിസ്സ് നടത്തുന്നു. ഓരോ ടേമിലും മുഴുവൻ കുട്ടികൾക്കുമായി ക്വിസ്സ് മത്സരം നടത്തുന്നു. സാഹിത്യക്വിസ് , ശാസ്ത്രപഥം ക്വിസ് , ഗാന്ധി ക്വിസ്സ് , കെ. ഇ ജോബ് മെമ്മോറിയൽ ക്വിസ്സ് , ചോക്ലേറ്റ് ക്വിസ്സ്, റോഡ് സുരക്ഷ ക്വിസ്സ്, ചരിത്ര ക്വിസ്സ്, ഭരണഘടനാക്വിസ്സ് തുടങ്ങി നിരവധി ക്വിസ്സ് മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുകയും ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നേടുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു
ഇക്കോ ക്ലബ്:
പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത കുട്ടികളിൾക്ക് മനസ്സിലാക്കികൊടുക്കാൻ തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഇക്കോ ക്ലബ് കണവീനേഴ്സ് കുട്ടികളിൽ പരിസ്ഥിതി ദിനത്തിൻെറ സന്ദേശം എത്തിക്കുന്നു. പരിസ്ഥിതി ദിനത്തിൽ വൃഷതൈകൾ വിതരണം ചെയ്തും ,റാലി നടത്തിയും പോസ്റ്റർ രചന , മത്സരങ്ങൾ നടത്തിയും പ്രകൃതി സംരക്ഷണ സന്ദേശം മറ്റുള്ളവർക്കുനൽകി.ഔഷധ തോട്ടത്തിനുപുറമേ ജൈവകീടനാശിനിയും, ജൈവവളങ്ങളും ഉപയോഗിച്ച് പച്ചക്കറി തോട്ടം നിർമ്മിച്ച് വിളവെടുപ്പ് നടത്തി. സ്കൂൾ ഉച്ചഭക്ഷണത്തിന് ഈ വിളവുകൾ ഉപയോഗിക്കുകയും കുട്ടികൾക്ക് കൃഷിഭവൻ സന്ദർശിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
പ്രവൃത്തിപരിചയം:
ചെറുതും വലുതുമായ എല്ലാ തൊഴിലുകളും ശ്രേഷ്ഠമായി കരുതുവാനും തൊഴിലിനോട് ആഭിമുഖ്യം വളർത്തുവാനും പറ്റുന്നവിധം പലതരം കൈവേലകളിൽ കട്ടികൾക്ക് പരിശീലനം നൽകുന്നു. ഉപജില്ലാപ്രവൃത്തിമേളയിൽ
ഡോൾമെയ്ക്കിംഗ് ,ചന്ദനത്തിരി നിർമ്മാണം ,പപ്പറ്ററി , പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം , ബുക്ക് നിർമ്മാണം , കുടനിർമ്മാണം, കാർഡ്സ്ട്രോബോർഡ്,ചവിട്ടിനിർമ്മാണം, പനയോലകോണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം ,ചിത്രതുന്നൽ,നെറ്റ് നിർമ്മാണം , എന്നീ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി. ചന്ദനത്തിരിനിർമ്മാണത്തിന് സംസ്ഥാനതലത്തിൽ മരിയ ലോബോ A Grade കരസ്ഥമാക്കി. സ്‌കൂൾ സേഫ്റ്റി ക്ലബ്,കൗൺസിലിംഗ് ആൻഡ് ഗൈഡൻസ് സെൽ , വിൻസെന്റ് ഡീപോൾ സൊസൈറ്റി,ബാൻഡ് ട്രൂപ്പ്,ഹെൽത്ത് ക്ലബ്,ഇക്കോ ക്ലബ്,നോരമ നല്ല പാഠം,തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു