ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം

നേട്ടങ്ങളുടെ നെറുകയിൽ മാതമംഗലം ഹയർസെക്കന്ററി സ്ക്കൂൾ


പൊതുപരീക്ഷകളിലെല്ലാം തിളക്കമാർന്ന വിജയവുമായി മാതമംഗലം സ്ക്കൂ​ൾ.

മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു.

                                                                                   പരിസ്ഥിതി ദിനാഘോഷം    

മാതമംഗലം:മാതമംഗലത്ത് വിപുലമായ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ ജനപ്രതിനിധികളായ കെ സത്യഭാമ,എൻ.പി ഭാർഗവൻ, കെ.പി രമേശൻ എന്നിവർ പങ്കെടുത്തു.മാതമംഗലം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധ വല്ക്കരണ ക്ലാസ്,ചെമ്പരത്തിച്ചെടി നട്ടുപിടിപ്പിക്കൽ,പൂന്തോട്ട നിർമാണം എന്നിവ നടത്തി.ജലസംരക്ഷണപരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ ബക്കറ്റും കപ്പുംപരിപാടിയുടെ രണ്ടാം വാർഷികാചരണം നടത്തി.

                                                <

Rസ.jpg| </gallery> മാതമംഗലം:മാതമംഗലം ഹയർ സെക്കൻററി സ്കൂളിൽ വിദ്യാലയ വികസന പൂർവ വിദ്യാർഥി സംഗമം നടത്തി.ചടങ്ങ് വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.എം എൽ എ സി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.സത്യപാലൻ,എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യഭാമഎന്നിവർ പങ്കെടുത്തു.വിദ്യാലയ വികസന നിധി ഏറ്റുവാങ്ങൽ ചടങ്ങും നടന്നു.

  സഹായനിധി കൈമാറി
മാതമംഗലം: സ്കൂളിലെ ഗൈഡ്സ്, ജെ,ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.സമീപ പ്രദേശത്തെ രാജന്റെ

ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക എ.എം രാജമ്മ ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.
ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

ഭാസ്കരാചാര്യ സെമിനാർ സമാപിച്ചു
മാതമംഗലം: ഗണിതവും ഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗണിതസെമിനാർ നടത്തി.10 A യിലെ ദേവിക.എസ്.ദേവ് ഒന്നാം സ്ഥാനം നേടി

മൾട്ടിമീഡിയ പ്രസന്റേഷൻ
മാതമംഗലം:ശ്രീനിവാസരാമാനുജൻ-അനന്തതയെ അറിഞ്ഞ ഗണിതപ്രതിഭ എന്ന വിഷയത്തെ അധികരിച്ച് കടന്നപ്പള്ളി ഗവൺമെന്റ് ഹയർസെക്കന്ററിസ്ക്കൂൾ ഗണിതാദ്ധ്യാപകൻ ലതീഷ് മാസ്റ്റർ ക്ലാസ്സെടുത്തു.


ഗണിതപ്രഭാഷണം
മാതമംഗലം:സംഖ്യകളുടെ മായാപ്രപഞ്ചം എന്ന വിഷയവുമായി ബന്ധപ്പെട്ട് പെരിങ്ങോം ഗവൺമെന്റ് ഹയർ,സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ സി.മോഹനൻമാസ്റ്റർ ക്ലാസ്സെടുത്തു.

മുറികൾ വാടകയ്ക്ക്
മാതമംഗലം പുതിയ ബസ്സ്റ്റാൻറിനു സമീപം പുതുതായി

പണി കഴിപ്പിച്ച നൂറ് മുറികൾ വാടകയ്ക്ക്.ബന്ധപ്പെടുക- 2351647