സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അല്‍പ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ‍് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവര് പ്രൈമറി പ്രവര്ത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവര്ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ‍്. പ്രഥമ ഹെഡ്‍മിസ്‍ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സര്‍ഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തില്‍ ഈ സ്ഥാപനത്തിന‍് മുതല്‍ക്കൂട്ടായിരുന്നു. 1942 - ല്‍ അപ്പര്‍ പ്രൈമറിയായും 1957 - ല്‍ ഹൈസ്‍കൂളായും ഈ സ്ഥാപനം ഉയര്ത്തപ്പെട്ടു. ഹൈസ്‍കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ല്‍ ലോവര്‍ പ്രൈമറി വിഭാഗം വേര്‍തിരിയുകയും 1998 - ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഹയര് സെക്കന്ററി വിഭാഗം വേര്‍തിരിഞ്ഞു.
സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂ൪ തൃശൂ൪ ജില്ല | |
സ്ഥാപിതം | 24 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Stclarescghs |
ഭൗതികസൗകര്യങ്ങള്‍
മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതില്‍ 9 ക്ലാസ് മുറികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികള്‍ ഹൈസ്‍കൂള് വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- സ്പോര്‍ട്സ് & ഗെയിംസ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- D. C. L.
- K.C.S.L.
- LITTLE PLANTS.
മാനേജ്മെന്റ്
കേരള ഫ്രാന്‍സിസ്‍കന് ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന്‍ മാനേജ്മെന്റാണ‍് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 20 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. സി. സ്റ്റാര്ലറ്റ് സ്‍കറിയ ഡയറക്ടറായും റവ. സി. റോസ് ഫിദേലിയ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഹെഡ്‍മിസ്‍ട്രസ് സി. റാണി കുരിയനാണ‍്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1924 - | റവ. സി. ഇഗ്നാസ്യ. |
1957 - 73 | റവ. സി. എവുലാലിയ. |
1973 - 80 | റവ. സി. ഡെല്‍മേഷ്യ. |
1980 - 87 | റവ. സി. മോഡസ്റ്റ. |
1987 - 95 | റവ. സി. ആബേല്‍ |
1995 - 2006 | റവ. സി. ആന്‍സിലീന. |
2006 - 2008 | റവ. സി. സീലിയ. |
2008 - | റവ. സി. റാണി കുരിയന്‍. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.