<ഗവ. വി എച്ച് എസ് എസ് വാകേരി

jain temple

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പട്ടണമാണ് ബത്തേരി. അതിപ്രാചീനമായ ഒരു സ്ഥലനാമംകൂടിയാണ് ബത്തേരി എന്നത്. ജൈനസംസ്കാരവുമായാണ് ബത്തേരിക്കു ബന്ധം. ബത്തേരിയുടെ നാമോൽപ്പത്തിയുമായി ബന്ധപ്പെട്ട ചില ആശയങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഗണപതിവട്ടം എന്ന സ്ഥലനാമം പിൽക്കാലത്ത് ബത്തേരിയായി മാറിയെന്നാണ് പലരും പറയാറുള്ളത്. എന്നാൽ ഗണപതിവട്ടവും, ബത്തേരിയും രണ്ട്സ്ഥലങ്ങളാണ്. ഗണപതി അമ്പലം (ഇന്നത്തെ ട്രാഫിക് ജംഗ്ഷൻ) ഉള്ള സ്ഥലമാണ് ഗണപതിവട്ടം. ജൈനക്ഷേത്രം സ്ഥിതിചെയ്യുന്ന ഇടമാണ് ബത്തരി. വില്യം ലോഗന്റെ മലബാർ മാന്വലിൽ ഇങ്ങനെ കാണുന്നു. " ഗണപതിവട്ടം, സുല് ത്താൻ ബത്തരി എന്ന സ്ഥലങ്ങളിൽ ചെറിയ അങ്ങാടികളും ബംഗളാവും പൊളിഞ്ഞ കോട്ടയുമുണ്ടു." ഈ വിവരണത്തിൽ നിന്ന് ബത്തേരിയും ഗണപതിവട്ടവും രണ്ട് സ്ഥലങ്ങളാണ്ന്ന് മനസ്സിലാക്കാം. വയനാട്ടിലെ പ്രധാനപ്പെട്ട ആദിവാസി വിഭാഗമായ മുള്ളക്കുറുമരുടെ പാട്ടുകളിലൊന്നിൽ "വയനാടൻ ബത്തിരി "എന്ന പ്രയോഗം കാണുന്നുണ്ട്. മലബാർ മാന്വലിൽബത്തരി എന്നാണ് ലോഗൻ ഉപയോഗിച്ചിട്ടുള്ളത്. ഇവയുടെ പൂർവ്വരൂപം ബർത്തിരി എന്നാണ്. ഇത് കന്നട വാക്കാണ്. ഇതിനർത്ഥം "വരിക, കടന്നുവരിക, പ്രവേശിക്കുക" എന്നൊക്കെയാണ്. "ബർത്തിരി,- ബത്തിരി- ബത്തരി- ബത്തേരി." ഇങ്ങനെ കാലക്രമത്തിൽ പരിണമിച്ചാണ് ബത്തേരി എന്ന വാക്ക് രൂപപ്പെട്ടത്. ജൈനസംസ്കാരവുമായി ബന്ധപ്പെട്ട് വയനാടിനുള്ള ചരിത്രപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ജൈനസംസ്കാരവുമായി ബന്ധപ്പെട്ടുരൂപം കൊണ്ട സ്ഥലനാമമാണ് ബത്തേരി എന്നത്. കാടുകഴിഞ്ഞ് എത്തുന്ന ആദ്യത്തെ ജൈനകേന്ദ്രം ആയിരിക്കണം ബത്തേരിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് പൂർവ്വകാലത്ത് ബർത്തിരി എന്ന് വിളിക്കപ്പെട്ടു. പിന്നീട് ഭാഷാപരമായ മാറ്റങ്ങൾക്കു വിധേയമായി ബർത്തിരി- പതിനേഴാം നൂറ്റാണ്ടോടുകൂടി ബത്തിരി ആവുകയും ക്രമേണ ബത്തരി എന്നു വിളിക്കപ്പെടുകയും ഇരുപതാംനൂറ്റാണ്ടിൽ ബത്തേരി എന്നാവുകയും ചെയ്തിരിക്കുന്നു. കച്ചവടത്തിനും മറ്റുമായി എത്തിച്ചേർന്ന മസ്ലിം ജൻമികൾക്ക് ബത്തേരിയിൽ മേധാവിത്തം ഉണ്ടായപ്പോഴാകണം സുൽത്താൻ എന്ന പേരുകൂടി കൂട്ടിച്ചേർത്ത് സുൽത്താൻ ബത്തേരി എന്നു വ്യവഹരിക്കാൻ തുടങ്ങിയത്.. (18ാം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ വയനാട്ടിൽ മേധാവിത്തം നേടാൻ കഴിഞ്ഞു എന്ന വസ്തുത വിസ്മരിക്കുന്നില്ല. ) ഇതിലൂടെ അവരുടെ മേധാവിത്തം കാത്തുസൂക്ഷിക്കാൻ അവർക്കുകഴിഞ്ഞിട്ടുണ്ട്. ബത്തരിയിലെ ജൈനക്ഷേത്രത്തിൽ ടിപ്പുസുൽത്താൻ ആയുധങ്ങൾ സൂക്ഷിച്ചുവെന്നും ടിപ്പുവിന്റെ ആയുധപ്പുര എന്ന അർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന് വിളിക്കപ്പെട്ടുവെന്നും പിന്നീട് മലയാളീകരിച്ച് സുൽത്താൻ ബത്തേരി എന്നുമായെന്നാണ് പൊതുവെ പറയപ്പെടുന്നത് . ഇതി ശരിയല്ല കാരണം വെള്ളക്കാരുടെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശത്രു ടിപ്പു ആയിരുന്നു. അവർ ഒരിക്കലും ശത്രുവിന്റെ പർ സ്ഥലനാമമായി നൽകില്ല. കാരണം അത് ഒരാളെ ബഹുമാനിക്കുന്നതിന് തുല്യമാണ്. ശത്രുവിനെ ഇകഴ്ത്താനെ ശ്രമിക്കൂ. വയനാട്ടിലെ സ്ഥലനാമ ചരിത്രത്തിന് അന്വേഷിക്കേണ്ടത് ആദിവാസി ചരിത്രവും ജൈനചരിത്രവുമാണ്. ( തയ്യാറാക്കിയത് കെ. കെ ബിജു)

bathery toun bathery road """"""


"https://schoolwiki.in/index.php?title=സുൽത്താൻ_ബത്തേരി&oldid=453196" എന്ന താളിൽനിന്ന് ശേഖരിച്ചത്