ജി.എം.യു.പി.എസ് കാളികാവ് ബസാർ/ഇ-വിദ്യാരംഗം‌

18:37, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) (''''വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയങ്ങളിലെ കലാസാഹിത്യ സാംസ്കാരിക സർഗ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും നാടൻ കലകകളെയും നാട്ടറിവുകളെയും ഭാഷയുടെ പ്രധാന്യം ഉൾകൊണ്ട് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സാഹിത്യം സാമൂഹ്യ നൻമയ്ക്ക് എന്ന ലക്ഷ്യത്തിലൂന്നി കേരളസംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാരംഗം കലാസാഹിത്യവേദി കഴിഞ്ഞ വർഷം വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ രചനകൾ കോർത്തിണക്കി പുറത്തിറക്കിയിരുന്ന ചങ്ങാതി കുട്ടികളുടെ മാസിക നേടിയവിജയമാണ് ഇ-വിദ്യാരംഗം‌ തുടക്കം കുറിക്കാൻ കാരണം. വിദ്യാലയത്തിൽ നടത്തുന്ന രചന മത്സരങ്ങളിലെ മികച്ച സൃഷ്ടികളും ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള രചനകളും ഉൾപ്പെടുത്തിയാണ് ഇ-വിദ്യാരംഗം‌ചങ്ങാതി ഒരുക്കുന്നത് .