ചിങ്ങോലി

11:45, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChinganalloorLPS (സംവാദം | സംഭാവനകൾ) ('ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ടൗണിനോട് ചേർന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ടൗണിനോട് ചേർന്ന് നാഗരിക സൗകര്യങ്ങളോട് കൂടിയ ഒരു ഗ്രാമമാണ് ചിങ്ങോലി. കാർത്തികപ്പള്ളി താലൂക്കിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആശുപത്രികൾ, ബാങ്കുകൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ-തദ്ദേശസ്വയംഭരണ-സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, ലൈബ്രറി, വായനശാല, ആരാധനാലയങ്ങൾ, ചന്തകൾ എന്നിവയാൽ സമ്പുഷ്ടമാണിവിടം.

റോഡ്-റെയിൽ മാർഗ്ഗം എത്തിച്ചേരാൻ കഴിയും. 5 കി.മി. മാത്രം ദൂരത്തിൽ റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡും സ്ഥിതി ചെയ്യുന്നു.

ചിങ്ങോലിയും സമീപ്രദേങ്ങളായ ഹരിപ്പാട്, മുതുകുളം എന്നിവടങ്ങളും സാമൂഹിക-രാഷ്ടീയ-സാഹിത്യ മേഖലകളിലെ ഒട്ടേറെ പ്രമുഖരാൽ പ്രശസ്തമാണ്.

ജില്ലയിലെ അഭിമാന സ്ഥാപനമായ എൻ.ടി.പി.സി പവർ പ്ളാൻ്റ് സ്ഥിതി ചെയ്യുന്നത് ഇതിനടുത്താണ്.

"https://schoolwiki.in/index.php?title=ചിങ്ങോലി&oldid=449219" എന്ന താളിൽനിന്ന് ശേഖരിച്ചത്