എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗ്രന്ഥശാല


ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച ഏ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ (2004). വളരെ പഴയ മുതൽ ഏറ്റവും പുതിയവ വരെയായി മൂവ്വായിരത്തിൽ പരം പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്. ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.

കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ കൈയ്യൊപ്പുചാർത്തിയ 'കട്ടമമ്മനിട്ടയുടെ കവിതകൾ'