ജി.എച്ച്.എസ്.എസ്.മാതമംഗലം/ഗ്രന്ഥശാല

21:29, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) ('ജില്ലയിലെ മികച്ച സ്കൂൾ ഗ്രന്ഥശാലയാണ് ഇവിടെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജില്ലയിലെ മികച്ച സ്കൂൾ ഗ്രന്ഥശാലയാണ് ഇവിടെയുള്ളത്.മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ .ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .