എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം-17
കോ ഒാഡിനേറ്റർ : മേരി ഷൈനി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു വരുന്നു.
2013
പ്രവർത്തനം | ഫോട്ടോ |
---|---|
വായനാദിനത്തിൽ വായനയുടെ മഹത്വത്തെ കുറിച്ച് എസ.ഡി കോളേജ് പ്രൊഫസർ ക്ലാസ് നയിക്കുന്നു. |
2007
12-06.2007 ൽ സെലിൻ ടീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. 17-09-2007 ൽ ഉപന്യാസമത്സരം നടത്തി. വിവിധ കലാമത്സരങ്ങൾ നടത്തപ്പെട്ടു.
2006
വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ഹെഡ്‌മിസ്‌ട്രസ് സി.മേഴ്സിയുടെ നേതൃത്വത്തിൽ നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി നീനു . പി. എ യേയും തിരഞ്ഞെടുത്തു. സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. കഥകളി ആസ്വാദന സദസ്സ് ആയിരുന്നു ഏറ്റവും ശ്രദ്ധ ആകർഷിച്ച ഇനം. ഒക്ടോബർ പത്താം തിയതി ചിത്രകലാ- നാടൻപാട്ട് ശിൽപ്പശാല നടത്തപ്പെട്ടു. നാടൻപാട്ട് മത്സരത്തിൻ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ എ- ഗ്രേഡ് കരസ്ഥമാക്കി.
2005
08-06-2005 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി മുത്തുലക്ഷ്മിയേയും തിരഞ്ഞെടുത്തു. ജൂൺ ആദ്യ വാരം ബ്ലോക്ക് തലത്തിൽ നടത്തപ്പെട്ട പ്രസംഗം, കവിത, ലളിതഗാനം തുടങ്ങിയ മത്സരത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വർഗീസ് സെബാസ്റ്റ്യൻ കവിതയ്ക്കും, ലളിതഗാനത്തിനും സെക്കന്റ് പ്രൈസ് വാങ്ങിച്ചു. ജൂൺ 20 ന് വായനാദിനം ആചരിച്ചു. ഉപജില്ലാതല ശില്പശാല അറവുകാട് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. പറവൂർ ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു.
2004
2004 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം റാണിയമ്മ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. 12-07-2004 ൽ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ നടന്നു. 19-08-2004 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ സാഹിത്യോൽസവം സെന്റ് ജോസഫസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന് നാടൻപാട്ട്, കവിത, കഥാരചന , ഉപന്യാസം, കാർട്ടൂൺ എന്നീ മത്സരങ്ങളിലായി 5 കുട്ടികൾ പങ്കെടുത്തു. ഷിജോ സൈറസ് കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വായനാമത്സരം ഉപജില്ലാതലത്തിൽ ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു.
2003
ഈ അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി റാണിയമ്മ ടീച്ചറിനേയും , വൈസ് ചെയർമാനായി സെലിൻ പോളിനെയും തെരെഞ്ഞെടുത്തു. വിവിധ കലാപരിപാടികൾ നടത്തുന്നതിനെകുറിച്ചുള്ള ആലോചനാ യോഗം നടത്തി.
16-08-2003 ൽ ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിൽ വച്ച് കയ്യെഴുത്തു മാസിക പരിശീലന ക്ലാസ് നടന്നു.
29-11-2003 ൽ ലിയോ തേർട്ടീന്ത് സ്കൂളിൽ വച്ച് സാഹിത്യവേദിയുടെ സംസ്ഥാനതല മത്സരം നടത്തപ്പെട്ടു. കഥ, കവിത, നാടൻപാട്ട് എന്നീ മത്സരങ്ങളിൽ സാഹിത്യവേദിയിലെ അംഗങ്ങൾ പങ്കെടുത്തു.
മലയാളദിനാഘോഷത്തിന്റെ ഭാഗമായി നവംബർ ആദ്യവാരത്തിൽ ഉപന്യാസ മത്സരം നടത്തപ്പെട്ടു.
2002
ഈ അദ്ധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ഹെഡ് മിസ് ട്രസ് സി.മേഴ്‌സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കലാസാഹിത്യ വേദിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെകുറിച്ച് സിസ്റ്റർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സാഹിത്യ വേദിയുടെ ചെയർമാനായി സെലിൻ പോളിനെയും , വൈസ് ചെയർമാനായി റാണിയമ്മ വർഗീസിനേയും തുടർന്ന് കൺവീനർ , ജോയിന്റ് കൺവീനർ, നിർവ്വാഹസമിതി അംഗങ്ങൾ തുടങ്ങിയവരെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുത്തതു. പെൺകുട്ടികളുടെ സമൂഹഗാനത്തോടെ യോഗം പര്യവസാനിച്ചു.
5 -7 -2002 -ൽ സാഹിത്യവേദിയുടെ രണ്ടാമത്തെ മീറ്റിംഗ് സെലിൻ ടീച്ചറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികൾ പലവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കുട്ടികളുടെ വായനാശീലം വളർത്തുന്നത്തിനു വേണ്ട നിർദ്ദേശങ്ങൾ ടീച്ചർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. സോനാ .എസ് പ്രകാശിന്റെ കൃതജ്‌ഞതയോടെ യോഗം അവസാനിച്ചു . 11.9 .2002 - ൽ പുന്നപ്ര യു .പി .എസിൽ വച്ച് സബ്ജില്ലാ സാഹിത്യോത്സവം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിലായി സാഹിത്യവേദിയിലെ അംഗങ്ങൾ പങ്കെടുത്തു. സോനാ.എസ് പ്രകാശ് നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒക്ടോബർ 9 ബുധനാഴ്ച ആലപ്പുഴ ഗവ: മോഡൽ ഹൈസ്‌കൂളിൽ വച്ച് ജില്ല്ലാതല പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും അക്ഷരശ്ലോക ശില്പശാലയും നടത്തി. സ്‌കൂളിൽ നിന്ന് രണ്ടു കുട്ടികൾ പങ്കെടുത്തു.