സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം‌-17

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യരംഗം കലാസാഹിത്യവേദി റിപ്പോർട്ട്

പൊന്നുരുന്നനി സി.കെ.സി.ജി.എച്ച്.എസിൽ 2018 ജൂൺ 1ാം തിയതി12.30ന് ഹെഡ്മിസ്ട്രസ്സ് സി.ലിസി ദേവസിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ ഒരു യോഗം ചേർന്നു. ഈശ്യരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ഏവർക്കും  സ്വാഗതം ആശംസിച്ചു. 
         യോഗത്തിൽ വിദ്യരംഗം കലാസാഹിത്യവേദിയുടെ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ്സ് സി. ലിസി ദേവസി മാജി.പി.എച്ച്, ത്രേസിയാമ പോൾ, ടീന എം.സി, മേരി ഷൈനി കെ.എം, ട്രീസ അഗസ്റ്റിൻ ,ക്ലാര എൻ.ടി. എന്നിവരാണ് നിർവാഹകസമിതിയംഗങ്ങൾ. ശ്രീമതി ട്രീസ അഗസ്റ്റിൻ, ശ്രീമതി  മേരി ഷൈനി എന്നിവരും കുട്ടികളിൽ നിന്നും കുമാരി മീനു എസ്, കുമാരി വിജിഷ, കുമാരി അഞ്ജന ജെ എന്നിവരും വിദ്യരംഗംകലാസാഹിത്യവേദിയുടെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ടു. 

വിദ്യരംഗം കലാസാഹിത്യവേദി ഉദ്ഘാടന റിപ്പോർട്ട് 2018-19

പെന്നുരുന്നി സി.കെ.സി.ജി.എച്ച്.എസിൽ ജൂലൈ 6ാം തിയതി രണ്ടുമണിക്ക് വിദ്യാരംഗം കലാസാഹിത്യവേതിയുടെ ഉദ്ഘാടനം നടന്നു.ഹെഡ്മിസ്ട്രസ്സ് റവ. സി. ലിസി ദേവസി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുമാരി മീനു.എസ്. ഏവർക്കും സ്വാഗതം ആശംസിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ച് ഹെഡ്മിസ്ട്രസ് വിശദീകരിച്ചു. കുമാരി വിജിഷയും സംഘവും നാടൻപാട്ട് ആലപിച്ചു. അഞ്ചാം തരത്തിലെ ശ്രീലക്ഷമി വി.എം. കഥ അവതരിപ്പിച്ചു. എട്ടാം തരത്തിലെ മേരി എയ്ഞ്ചലീന കവിത ആലപ്പിച്ചു.

            എല്ലാ കുട്ടികലുമുള്ള സാഹിത്യ കാലഭിരുചികൽ വളർത്തിയെടുക്കാനുള്ള വേദിയാണ് വിദ്യരംഗം കലാസാഹിത്യവേദിയെന്ന് ശ്രീമതി മേരി ഷൈനി ഒാർമിപ്പിച്ചു.  വിവിധ കൂട്ടങ്ങളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കണമെന്നും ടീച്ചർ പറഞ്ഞു.
           കുമാരി വിജിഷ കൃതജ്ഞത പ്രകാശിപ്പിച്ചതോടെ യോഗം സമംഗളം സമാപിച്ചു. 





2017-18 അധ്യയനവർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുതകൊണ്ട് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്സ്വലമായി ആരംഭിച്ചു. വിദ്യാർത്ഥികളിലെ സാഹിത്യപരമായ സർഗ്ഗവാസനകളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിനായി എല്ലാ വ്യാഴായ്ചയും ഉച്ചക്ക് 1 മണി മുതൽ 2.10 വരെ മീറ്റിംഗ് കൂടുകയും ഇതിന് ഓരോ ക്ലാസ്സുകാരും നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ യോഗത്തിൽ അവർ എഴുതിയിട്ടുള്ള കവിതകൾ കഥകൾ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു. കൂടാതെ ഈ വർഷം കവിത കഥ പ്രസംഗം എന്നിവയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുവാനും ശില്പശാലകൾ സംഘടിപ്പിക്കുവാനും പദ്ധതിയിടുന്നുണ്ട്. യൂ ട്യൂബിൽ നിന്ന് നല്ല നല്ല പ്രസംഗങ്ങൾ കേൾക്കുവാനും short film പ്രദർശനങ്ങളിൽ പങ്കെടുക്കുവാനും കുട്ടികൾക്ക് അവസരം നൽകുകയും HS,UP വിഭാഗത്തിന്റേതായി കൈയ്യെടുത്തു മാസിക ഒരുക്കുവാനും തയ്യാറെടുക്കുന്നുണ്ട്. ലൈബ്രറിയിൽനിന്നും മറ്റു മാർഗ്ഗങ്ങളിലൂടെയും പ്രസിദ്ധമായ ചെറുകഥകളും ഉപന്യാസങ്ങളും നോവലുകൾ, ജീവചരിത്രം, ആത്മകഥ എന്നിവ വായിക്കുവാൻ നൽകിക്കൊണ്ട് കുട്ടികളിലെ വായനാശീലം വളർത്തുവാനും നിർദ്ദേശങ്ങൾ നൽകുന്നു.