സദ്യവട്ടവും ഒാണപ്പാട്ടുകളുമായി കരുപ്പൂര് ഗവ.ഹൈസ്ക്കൂളിൽ ഓണാഘോഷം

നെടുമങ്ങാട്:ഗവ.കരുപ്പൂര് ഹൈസ്ക്കൂളിൽ ഒാണാഘോഷം നടന്നു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ചേർന്ന് സ്കൂളിൽ അത്തപ്പൂക്കളമൊരുക്കി.തുടർന്ന് വിഭവസമൃദ്ധമായ ഒാണസദ്യയും മറ്റു കലാപരിപാടികളും നടന്നു. ഹെഡ്മിസ്ടസ് റസീന വിദ്യാർത്ഥികൾക്ക് ആശംസകൾനൽകി.

ഞങ്ങളുടെ സ്കൂളിലെ ഒന്നാമത്തെ കോർണർ പി റ്റി എ

ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോർണർ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളിൽ നടന്നു.എൽ പി, യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവരുടെ പഠനപ്രവർത്തനങ്ങൾ രക്ഷകർത്താക്കൾക്കു മുന്നിലവതരിപ്പിച്ചു..വാർഡ്കൗൺസിലർ സംഗീത രാജേഷ് അധ്യക്ഷയായി.കൗൺസിലർ സി സാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ അനൂപ്,ബി പി ഒ ശ്രീ മോഹനൻ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു, മംഗളാംമ്പാൾ എന്നിവർ സംസാരിച്ചു.

ജനങ്ങളുടെ സ്കൂളിലെ രണ്ടാമത്തെ കോർണർ പി റ്റി എ @ഖാദിബോർഡ്

മുനിസിപ്പാലിറ്റിയിലെ സ്കൂളുകൾക്കായി ശില്പശാല

കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം
ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു.