ചർച്ച് എൽ പി എസ് കൊരട്ടി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചർച്ച് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി ചർച്ച് എൽ പി സ്കൂൾ,കൊരട്ടി , 680308 | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0480 2733990 |
ഇമെയിൽ | clpskoratty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സി.ഡി ലിസി |
അവസാനം തിരുത്തിയത് | |
30-07-2018 | 23227 |
ആമുഖം
കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 135 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാത്യു മണവാളനാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.
എഡിറ്റോറിയൽ ബോർഡ്
* ശ്രീമതി. സി.ഡി ലിസി * ശ്രീമതി. പ്രിൻസി പോൾ * സി.സിനി.എം. സെബാസ്റ്റൃൻ * ശ്രീമതി.സൌമ്യ തോമസ് * സി. ജിനി ജോണ് * ശ്രീമതി.ആൻമേരി .ജെ. നരികുളം * ശ്രീമതി. നിമ്മി പോൾ * ശ്രീ.അബൂബക്കർ.ടി.കെ
ചരിത്രം
1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കൽ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകർക്ക് പെൻഷൻ ആനുകൂലൃം അനുവദിച്ചത്.നീഡിൽ വർക്ക്,അറബിക് എന്നീ പുതിയ തസ്തികകൾ ഈ മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവിൽ വന്നത്.തുടർന്ന് പ്രഗൽഭരായ അദ്ധ്യാപകർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ൽ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചൻ ഈ വിദ്യാലയം എം.എ.എം ഹൈസ്ക്കൂൾ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വർഷക്കാലം ഹൈസ്ക്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2013ൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- പ്രധാന അദ്ധ്യാപികയുടെ മുറി
- 6 ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ലാപ്ടോപ്
- പ്രോജക്ടർ
- ലാബ്
- ലൈബ്രറി
- ഊണുമുറി
- കളിസ്ഥലം
- അടുക്കള
- ടോയിലററ്
- കുടിവെളളത്തിനുളള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ *ഗണിത ക്ലബ്ബ് *ഹെൽത്ത് ക്ലബ്ബ് *പരിസ്ഥിതി ക്ലബ്ബ് *പൊതു വിജ്ഞാന ക്വിസ് *സ്പോക്കണ് ഇംഗ്ലീഷ് *ദിനാചരണങ്ങൾ *കലാകായിക പരിശീലനം * യോഗ
മുൻ സാരഥികൾ
- ശ്രീ.പള്ളത്താട്ടി വറീത്
- ശ്രീ.വടക്കുംപാടൻ ഔസേഫ്
- ശ്രീ.പ്ലാക്കൽ ഔസേഫ്
- ശ്രീ.എൻ.ജി. ജേക്കബ്
- ശ്രീ.കെ.കെ ഫ്രാൻസിസ്
- സി. മാർട്ടിൻ
- ശ്രീ.കെ.ഡി. കുരൃയപ്പൻ
- ശ്രീ.പി.എ.ഔസേഫ്
- സി.വില്ലനോവ
- ശ്രീ.പി.സി.ഔസേഫ്
- ശ്രീ.കെ.കെ.പൌലോസ്
- ശ്രീ.പി.ഒ.ജോർജ്
- ശ്രീമതി.പി.പി.റോസ്
- ശ്രീമതി.കെ.ഒ.മേരി
- ശ്രീ.പി.വി. എസ്തപ്പാനോസ്
- ശ്രീമതി.ഫിലോമിന കുരൃൻ
- ശ്രീ.കെ.ഒ.പൌലോസ്
- ശ്രീ.എം.വി.ഡാനിയൽ
- ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
- ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
B.D ദേവസ്സി M L A
നേട്ടങ്ങൾ .അവാർഡുകൾ.
അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. 2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം. 2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റിൽ രണ്ടാം സ്ഥാനം. 2017 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം 2017 ലെ L P വിഭാഗം അറബി കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം
വഴികാട്ടി
{{#multimaps:10.2688,76.3486|zoom=10}}