എ.എൽ.പി.എസ്.പേരടിയൂർ/Activities
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
- 1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
- 1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
- 1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്തല പ്രതിമാസ അവലോകന യോഗം( C.P.T.A )ആരംഭിച്ചു .
- 1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
- 1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
- 1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
- 1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .ഗ്രാമോത്സവം(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
- 2000 ത്തിൽ മികവ് സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
- 2001 ൽ തേൻമൊഴിസ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
- 2002 ൽ അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ ആരംഭിച്ചു .സ്കൂൾതല സഹവാസക്യാമ്പിന്തുടക്കം കുറിച്ചു .
- 2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി നിറവ് പഠനക്കൂട്ടായ്മ തുടങ്ങി .
- 2004 ൽ ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
- 2005ൽ സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
- 2006 ൽ തണൽമരങ്ങൾക്കുതറകെട്ടി വായനമൂലക്കുതുടക്കമായി .
- 2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
- 2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം ആരംഭിച്ചു .
- 2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
- 2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്പീക്കറുകളും .
- 2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
- 2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
- 2013 ൽ സ്കൂൾ തപാൽ ആരംഭിച്ചു .പിറന്നാളിനൊരുച്ചെടിപദ്ധതി തുടങ്ങി .
- 2014 ൽ വാർത്തകൾ പറയനും അറിയാനുമായി സ്കൂൾ റേഡിയോതുടങ്ങി .
- 2015ൽ വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ജൈവഹരിതം പദ്ധതി തുടങ്ങി .
- 2016 ൽ അമ്മവായനക്ക് തുടക്കം കുറിച്ചു.
- 2017 ൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി രണ്ടു കമ്പൂട്ടറുകൾ സ്കൂളിലേക്ക് നൽകി