=ഗ്രന്ഥശാല ക്ലബ്ബ്=

അഴീക്കോട് ഹയർ സെക്കൻഡി സ്കൂളിന്റെ ആരംഭം മുതൽ ലൈബ്രറി പ്രവർത്തിച്ചുവരുന്നു. പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളും നിരവധി ഫെറൻസ് ഗ്രന്ഥങ്ങളും ഉള്ള നമ്മുടെ ലൈബ്രറിയിൽ കുട്ടികൾക്ക് വായിക്കാനും പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. നല്ല വായനാശീലമുള്ള നമ്മുടെ കുട്ടികളിൽ അധികവും വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകരാണ്. കുട്ടികളിൽ വായന കുറിപ്പ് എഴുതുന്ന ശീലമുണ്ട്. നല്ല വായനാകുറിപ്പുകൾ സ്കൂൾ അസംബ്ലിയിൽ വായിക്കാറുണ്ട്. ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത് ശ്രീമതി കെ. മീറ ടീച്ചർ ആണ്. നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാവാരം ആഘോഷിച്ചു . മുഖ്യ അതിഥിയായി രവി ഏഴോം വന്നു .അതിനോടൊപ്പം വായനാവർഷമെന്ന പുതിയ ആശയം കൊണ്ടുവന്നു .ഈ അധ്യേന വർഷത്തെ ഒരു പുസ്തകവർഷമാക്കി മാറ്റാനുള്ള പുതിയശ്രമം . വായിച്ചുവളരാൻ അതോടൊപ്പം വായിച്ചറിവിനെ ഒന്നു കൂടി പുതുക്കാൻ ഓരോ ആഴ്ചയിലും പുസ്തകത്തെ ആസ്പദമാക്കി ഓരോ ചോദ്യങ്ങൾ നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് സമ്മാനവും നൽകും ഇതിലൂടെ കുട്ടികളിൽ വായിക്കാനുള്ളഇഷ്ടവും,താത്പര്യവും, ആവേഷവും വർദ്ധിക്കുന്നു. ക്വിസ് മത്സരങ്ങളും വായന മത്സരവും ഈ ക്ലബ്ബിന്റെ ഭാഗമായി നടക്കാറുണ്ട്.