''ലഹരി വിരുദ്ധ ദിനാഘോഷം UP സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26-ന് ചാർട്ട് നിർമ്മാണ മത്സരം നടത്തി. എല്ലാ കുട്ടികളും വളരെ താല്പര്യപൂർവം മത്സരത്തിൽ പങ്കെടുത്തു. ഓരോ ക്‌ളാസും മികച്ച നിലവാരം പുലർത്തി. ഈ ചാർട്ട് നിർമാണത്തിലൂടെ കുട്ടികൾക്ക് ലഹരി ഉപയോഗിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്‌ളി വിളിക്കുകയും HM, Deputy HM, SS ക്ലബ് കൺവീനർ, ജാഗ്രത ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. യു. പി. വിഭാഗത്തിലെ സോഷ്യൽ സയൻസ് അധ്യാപികമാരായ ശ്രീജ ടീച്ചറും സ്മിത ടീച്ചറും ചേർന്ന് ലഹരി വിരുദ്ധ ചാർട്ട് മത്സര വിജയികളെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനം 7 E ക്ലാസിലെ അനാമിക S., രണ്ടാം സ്ഥാനം അഭിനവ് ദാസ് (5 E) എന്നിവർ കരസ്ഥമാക്കി.