ചരിത്രം

പാലാ നഗരസഭയുടെ ഹൃദയഭാഗത്തു പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ തലയുയർത്തിനിൽക്കുന്ന ഏറ്റവും മികച്ചതും വലുതുമായ പ്രൈമറി സ്കൂൾ ആണ് സെൻറ് മേരീസ് എൽ പി സ്കൂൾ. 1936 -ൽ ഡി പി ഐ യുടെ പ്രത്യേക ഉത്തരവിൻ പ്രകാരം (ഓർഡർ നം. 8631 / XXVI of 26 -5 -1936 ) നാലു ക്ലാസ്സുകളും ഒരുമിച്ചു ആരംഭിക്കുന്നതിനു ഈ സ്കൂളിന് അനുവാദം കിട്ടി. പാലാ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൻറെ പ്രഥമാദ്ധ്യാപികയായി ശ്രീമതി ഒ ത്രേസ്യ നിയമിതയായി.

    82  വർഷത്തെ സേവന പാരമ്പര്യമുള്ള ഈ സ്കൂളിൽ നിന്നും വീടിനും, നാടിനും രാജ്യത്തിനും ലോകമെങ്ങും വിവിധ  തുറകളിൽ സേവനമനുഷ്ഠിക്കുവാൻ പ്രാപ്തിയുള്ള  കുട്ടികളാണ് വർഷം തോറും പുറത്തിറങ്ങുന്നത്. അതിനുള്ള അടിസ്ഥാനം ഈ സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നു. 132 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. 800 - ഓളം കുട്ടികൾ എത്തിയ സാഹചര്യത്തിലാണ് പ്രൈവറ്റ്  മേഖലയിലെ (അൺ എയ്ഡഡ് ) വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള പൊതുജനത്തിൻറെ അന്ധമായ അഭിനിവേശംമൂലം സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാനിടയായത്. എങ്കിലും ഈ സ്കൂളിൻറെ മെച്ചപ്പെട്ട ബോധനം പൊതുജനത്തിന് ബോധ്യപെട്ടതിന്റെ ഫലമായി കുട്ടികളുടെ എന്നതിൽ കാര്യമായ കുറവ് വരാതെ വിദ്യാഭ്യാസ രംഗത്തു തനതായ മുദ്ര പതിപ്പിക്കുവാൻ സ്കൂളിന് സാധിച്ചു. 
ഇപ്പോൾ 16 ഡിവിഷനുകളിലായി 550 - ഓളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു. പാലാ നഗരത്തെ മുഴുവൻ ആനന്ദ പുളകിതമാക്കികൊണ്ടു 2011 -ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുവാനും ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചു. അന്ന് പ്രകാശനം ചെയ്ത 'മറിയാരാമം'  എന്ന സ്മരണിക ഒരു ഓർമചെപ്പായി ഞങ്ങൾ സൂക്ഷിക്കുന്നു. 1936  മുതൽ 2018  വരെ 17 മഹത് വ്യക്തികളായ പ്രഥമാധ്യാപകരുടെ സാരഥ്യമാണ് സ്കൂളിനെ ഈ നിലയിൽ എത്തിച്ചത്. അവരുടെ   ഉന്നതമായ ലക്ഷ്യവും, അത് നേടിയെടുക്കുന്നതിലുള്ള ആത്മസമർപ്പണത്തിന്റെയും മുമ്പിൽ ശിരസ്സു നമിക്കുന്നു. ഇപ്പോൾ പ്രഥമാദ്ധ്യാപികയായ റെവ. സി. ലിൻസി ജെ ചീരാംകുഴി സ്കൂളിൻറെ ബഹുമുഖ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

പരിസ്ഥിതിദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദി

ഹലോ ഇംഗ്ലീഷ്

ലൈബ്രറി

പാഠ്യേതരപ്രവർത്തനങ്ങൾ

മുൻസാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=St.Mary%60s_L.P.S_Lalam_,Pala&oldid=425894" എന്ന താളിൽനിന്ന് ശേഖരിച്ചത്