പി.ടി. എം. വൈ.എച്.എസ്.എടപ്പലം/വിദ്യാരംഗം‌-17

18:13, 1 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20014 (സംവാദം | സംഭാവനകൾ) (edit)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാവ്യസൗഹൃദം

കാവ്യസൗഹൃദം

ഇനി എടപ്പലം പി.ടി.എം ഹൈസ്കൂളിലെ കുട്ടികളുടെ കാവ്യപഠനം ക്ലാസ് മുറികളുടെ സമയവൃത്തതിൽ അവസാനിക്കുന്നില്ല, സ്കൂളിലെ മലയാളം അധ്യാപകരും ഒരുകൂട്ടം വിദ്യാർത്ഥികളും ചേർന്ന് എട്ടാക്ലാസിലെ മലയാളം കവിതകളും കാവ്യപരിചയവും ഉൾപ്പെടുത്തി 'കാവ്യസൗഹൃദം' എന്ന പേരിൽ ഒരു ഓഡിയോ സി.ഡിയുടെ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. കവികളെയും കവിതകളെയും പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികൾ കവിതകൾ ഭാവഭംഗിയോടെ ആലപിക്കുന്നു. മലയാളം ക്ലബിന്റെ ഈ തനത് പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക സഹായം നല്കുന്നത് ഐ.ടി ക്ലബ് ആണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനപ്പുറവും കവിതാസ്വാദനത്തിനും പഠനത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഓഡിയോ സി.ഡി, ബ്ലോഗ്, വാട്സപ്പ് എന്നീമാധ്യമങ്ങളുടെ സാധ്യതകൂടി ഇവിടെ പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ ഈ കൊച്ചു സംരംഭത്തിന് സ്കൂളിനകത്തുനിന്നും പുറത്തുനിന്നും സഹായവുമായി എത്തിയവർ ഏറെയാണ്. കാവ്യഭാഗങ്ങൾ പരിചയപ്പെടുത്തുന്നത് പ്രശസ്തകവിയും നടുവട്ടം ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനുമായ പി. രാമനാണ്. കവിതകളുടെ സംഗീതാവിഷ്ക്കാരം നടത്താൻ മഞ്ഞളുർ സുരേന്ദ്രൻ മാഷും സാങ്കേതിക സഹായങ്ങൾക്ക് ലക്കിടി ശ്രീശങ്കരാ സ്കൂളിലെ അധ്യാപകനുമായ ത്രിവിക്രമനും കുട്ടികളോടൊപ്പം ഉണ്ടായുരുന്നു. ഗായത്രി ഉണ്ണി, ഇശ്രത്ത് ജഹാൻ. ഫിദ ജലീൽ, സാന്ദ്ര പുല്ലാനിക്കാട്, ആർദ്ര, ശ്രീലക്ഷ്മി, ഋത്വിക്ക്, വൈഷ്ണവ് മുരളി, ദേവദത്തൻ എന്നീ വിദ്യാർത്ഥികൾ കവിതകൾക്ക് ശബ്ദം പകർന്നു. ഹെഡ്ഫോണും മൈക്രോഫോണുമൊക്കെവച്ചു വയലാറിന്റെയും, ജിയുടെയുമൊക്കെകവിതകൾ പാടുമ്പോൾ സ്കൂൾ ഐ.ടി ലാബ് അവരുടെ റിക്കോഡിംഗ് സ്റ്റുഡീയോ ആയിമാറി. ഒക്ടോബർ മാസത്തോടെ സി.ഡി പ്രകാശനം നടത്തി കൂടുകാരുടെ കൈയിലെത്തിക്കാനുള്ള തിരക്കിലാണ് കുട്ടികൾ.



കാവ്യസൗഹൃദം


എട്ടാം ക്ലാസിലെ മലയാളം കവിതകളുൾപ്പെടുത്തി എടപ്പലം പി.ടി.എം. വൈ. ഹയർസെക്കന്ററി സ്കൂളിലെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കാവ്യസൗഹൃദം ഓഡിയോ സി.ഡിയുടെ പ്രകാശനം ഒറ്റപ്പാലം ‍‍‍ഡി.ഇ.ഒ ക‍ൃഷ്ണകുമാർ പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന് നല്കി നിർവഹിച്ചു. സി. ഡിയിൽ കവിതകൾ ആലപിച്ച വിദ്യാർത്ഥികൾ, കവിതകളുടെ സംഗീതാവിഷ്ക്കാരം നടത്തിയ മഞ്ഞളുർ സുരേന്ദ്രൻ, കാവ്യാസ്വാദനം നിർവഹിച്ച കവിയും നടുവട്ടം ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനുമായ പി. രാമൻ, സാങ്കേതിക സഹായങ്ങൾ നല്കിയ ലക്കിടി ശ്രീശങ്കരാ സ്കൂളിലെ അധ്യാപകൻ ത്രിവിക്രമൻ ,കിള്ളിക്കുറുശ്ശിമംഗലം പ്രദീപ് എന്നിവർക്ക് ഉപഹാരങ്ങൾ നല്കി.

ബഷീർ ദിനാചരണം

" ബഷീറിന്റെ ലോകങ്ങൾ "- എന്ന വിഷയത്തെക്കുറിച്ച് പ്രൊഫസർ സി.പി. ചിത്രഭാനു സംസാരിച്ചു. കേവലം ഏകതാനമായ ഒരു ലോകത്ത് വ്യാപരിക്കുന്നവരല്ല ബഷീർ കഥാപാത്രങ്ങളെന്നും സാർവലൗകികമായ ഒരു ലോകം ബഷീർ കഥകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്ര ചിത്രീകരണം,പ്രശ്നോത്തരി എന്നിവ നടത്തി.പ്രധാനാധ്യാപകൻ മുഹമ്മദ്‌. സി., അഷ്റഫ്.എൻ.കെ.,വി.ടി.അബ്ദുൾ റസാഖ്, ഹുസൈൻകണ്ടേങ്കാവ് എന്നിവർ സംസാരിച്ചു.

ജുൺ 19 വാനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ നടത്തി, കയ്യെഴുത്തു മാസിക തയ്യാറാക്കി ( 8, 9, 10 ക്ലാസുകളിൽ നിന്ന് ഒരോ കയ്യെഴുത്തു മാസികകൾ തയ്യാറാക്കി)