ഈ വർഷത്തെ ഓണാഘോഷം--- "ഓണപ്പൊലിക" --- വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളിയും മിഠായി പെറുക്കൽ, കസേരകളി, നാരങ്ങ സ്പൂൺ ഓട്ടം, തീപ്പെട്ടിക്കൊള്ളിയും മെഴുകുതിരിയും, സുന്ദരിക്ക് പൊട്ടുകുത്തൽ, പുലികളി തുടങ്ങിയ കളികളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി .. കുട്ടികളുടെ തിരുവാതിരകളിയും ഓണപ്പാട്ടുകളും ഓണാഘോഷ പരിപാടികൾക്ക് തിളക്കമേകി. അമ്മമാരുടെ തിരുവാതിരക്കളി ഓണപ്പൊലികയെ തികച്ചും വ്യത്യസ്ഥമാക്കി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും പായസവും ഉണ്ടായിരുന്നു.


.



"https://schoolwiki.in/index.php?title=ഓണാഘോഷം&oldid=413021" എന്ന താളിൽനിന്ന് ശേഖരിച്ചത്