ജി. എച്ച് എസ് മുക്കുടം/കുട്ടിക്കൂട്ടം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐ.സി.ടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐ.സി.ടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. ഐ.ടി. അറ്റ് സ്കൂളിൻറെ നേതൃത്വത്തിൽ 2016-17 അദ്ധ്യയന വർഷം 8,9 ക്ലാസ്സുകളിലെ ഐ.ടി.യിൽ പ്രത്യേക മികവ് പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിലും ഹായ് കുട്ടിക്കൂട്ടം പ്രവർത്തനമാരംഭിച്ചു. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടത്തിൻറെ ഉദ്ഘാടന കർമ്മം സ്കൂൾ പ്രധാനാദ്ധ്യാപകൻ നിർവ്വഹിച്ചു. കുട്ടിക്കൂട്ടത്തിലെ അംഗങ്ങൾക്കുള്ള പ്രാഥമിക പരിശീലനം 2017 ജൂലൈ 18, 22 എന്നീ ദിവസങ്ങളിൽ സ്കൂൾ ഐ.ടി. ലാബിൽ നടത്തുകയുണ്ടായി. തുടർന്ന് സെപ്റ്റംബർ 7, 8 തീയതികളിലായി ജി.എച്ച്.എസ് മുക്കുടം, ഗവ. ഹയർ സെക്കൻററി സ്കൂൾ പണിക്കംകുടി, ഗവ. ഹൈസ്കൂൾ മുനിയറ, സെൻറ് ജോർജ്ജ് ഹൈസ്കൂൾ പാറത്തോട്, സെൻറ് മേരീസ് ഹൈസ്കൂൾ പൊ‌ന്മുടി എന്നീ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടർ ഹാർഡ് വെയർ വിഭാഗത്തിലുള്ള കുട്ടിക്കൂട്ടം അംഗങ്ങൾക്കുവേണ്ടി കമ്പ്യൂട്ടർ ഹാർഡ് വെയർ പരിശീലനം വിജയകരമായി പൂർത്തീകരിച്ചു. ഈ വിദ്യാലയത്തിലെ കുട്ടിക്കൂട്ടം അംഗങ്ങൾക്ക് അവധി ദിവസങ്ങളിൽ ഐ.ടി. പരിശീലനം തുടർന്നുവരുന്നു.

 
ഹായ് സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ