എന്റെ ഗുരുനാഥൻ

21:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗുരുനാഥൻ വിനു.വി.എസ് ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെൻ മനതാരിൽ-
വിടർത്തിയെൻ ഗുരുനാഥൻ.
നേർവഴികാട്ടിയും നല് ബുദ്ധിയോതിയും-
എന് വഴികാട്ടിയാം ഗുരുനാഥന്.
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു-
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.
"ജീവിതപാതയില് തെറ്റുകളാം മുള്ള്
കാലില് തറക്കുമ്പോള് വേദനിക്കും."
ജീവിതമാം ഇരുള് പാതയില് എന്നെ-
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.
എന് വഴികാട്ടിയാം ഗുരുനാഥന്
ആയിരം അഭിവാദ്യങ്ങള് നേരുന്നു-
ഈ എളിയ ശിഷ്യന്........


"https://schoolwiki.in/index.php?title=എന്റെ_ഗുരുനാഥൻ&oldid=403190" എന്ന താളിൽനിന്ന് ശേഖരിച്ചത്