സയൻസ്ക്ലബ്ബ്

10:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

GOVT.D.V.H.S.S-സയൻസ് ക്ലബ്ബ് ______________________________


കുട്ടികളിൽ ശാസ്ത്രാഭിരുചിയും സാങ്കേതിക ജ്ഞാനവും വളർത്തുന്നതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഡി.വി. എച്ച്.എസ്.എസ്. സയൻസ് ക്ലബ്ബ് പ്രവർത്തിച്ചുപോരുന്നത്.

പ്രവർത്തന ഘടന

ഓരോക്ളാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന സയൻസ് അസംബ്ലിയുടെ നേതൃത്വത്തിലാണ്‌ ഇതിന്റെ പ്രവർത്തനം. അസംബ്ലിയാണ്‌ സയൻസ്‌ക്ലബ്ബ്‌ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സയൻസ്‌ക്ലബ്ബിന്റെ നിയന്ത്രണത്തിനായി ഒരു സയൻസ് കൺവീനറും ഉണ്ട്. ഒരു ശാസ്ത്ര അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ആയിരിക്കും കൺവീനർ. ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന പ്രവീണ പ്രതാപനും(സെക്രട്ടറി ), നാചുറൽ സയൻസ് അദ്ധ്യാപിക ശ്രീമതി ദീപാ ജി നായരും ആണ്‌ ഈ വർഷത്തെ സയൻസ് ക്ലബ്ബ് സാരഥികൾ.

പ്രവർത്തനങ്ങൾ

 

നോട്ടീസ് ബോർഡ്‌: ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോർഡിൽ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങൾ, അവാർഡുകൾ, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ്‌ ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പർ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേർന്നാൺ നിർവഹിക്കുന്നത്. പലചർച്ചകളുടെയും പ്രവർത്തനങ്ങളുടെയും തുടക്കമാണ്‌ ഈ നോട്ടീസ് ബോഡ് എന്നു പറയുന്നതിൽ തെറ്റില്ല.


പ്ലേറ്റോ ഫോറം: ശാസ്ത്രാനുബന്ധിയായ കാലിക വിഷയങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ചർച്ചാവേദിയായ "പ്ലേറ്റോ ഫോറം", കുട്ടികളിൽ വിഷയങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള കഴിവും, ബൗദ്ധികവും, യുക്തിപരവുമായ ചിന്തകൾ വളർത്തുവാൻ സഹായിക്കുന്നു.


 

ശാസ്ത്രം ജനങ്ങളിലേയ്ക്ക് : ശാസ്ത്രം സമൂഹ നന്മയ്ക്ക് എന്ന അടിസ്ഥാന തത്വത്തിലധിഷ്ഠിതമായ പ്രവർത്തനം കാഴ്ച്ചവെയ്ക്കുക എന്നതാണ്‌ "ശാസ്ത്രം ജനങ്ങളിലേയ്ക്ക് " എന്ന ഗ്രൂപ്പിന്റെ ലക്ഷ്യം. സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിലൂള്ള ഈ സംഘമാണ്‌ ശാസ്ത്രദിനങ്ങളുടെ പ്രസക്തിയും, ആരോഗ്യകരമായ ജീവിത രീതികളെക്കുറിച്ചും സാധാരണ ജനങ്ങളിൽ എത്തിയ്ക്കുന്നത്. ഇതിനായി നോട്ടീസുകൾ, പോസ്റ്ററുകൾ, വിജ്ഞാന റാലികൾ തുടങ്ങിയ രീതികൾ അവലംബിച്ചുപോരുന്നു. ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ, എയിഡ്സ് ദിന സന്ദേശ പരിപാടികൾ, പന്നിപ്പനി മുൻകരുതൽ തുടങ്ങിയവ ഇവരുടെ പരിപാടികളിൽ ചിലതുമാത്രമാണ്. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന കൂടുതൽ ചിത്രങ്ങൾ ഞങ്ങളുടെ ഫോട്ടോ ഗാലറിഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ശാസ്ത്രപ്രദർശങ്ങൾ:

 

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ അയക്കുക.

 


പ്രസിദ്ധീകരണ വിഭാഗം: കുട്ടികളിലെ സർഗ്ഗാത്മകമായ രചനയെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്കൂൾ മാഗസിനുകൾ പ്രസിദ്ധീകരിയ്ക്കുന്നത്. വിവിധ വിഷയങ്ങളിൽ സചിത്ര ലേഖന രൂപത്തിലാണ്‌ ഇവ തയ്യാറാക്കപ്പെടുക. കയ്യെഴുത്തു രൂപത്തിൽ പ്രസിദ്ധീകരിയ്ക്കുന്നവകൂടാതെ വിവരസാങ്കേതിക വിദ്യയിൽ (ഐ,ടി) കുട്ടികൾ നേടിയ പരീശീലനങ്ങൾ ഉപായോഗപ്പെടുത്തിയും പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കാറുണ്ട്. ചാന്ദ്ര പര്യവേഷണങ്ങൾ, പ്രത്യേകിച്ചും ഭാരതത്തിന്റെ നേട്ടങ്ങളോടുള്ള ബഹുമാനസൂചകമായി തയ്യാറാക്കിയ ചാന്ദ്ര ദിന മാഗസിനും, എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ "ഹോപ്പ്" എന്ന മാഗസിനും വിവരസാങ്കേതിക വിദ്യയിൽ കുട്ടികൾ നേടീയ പ്രാവീണ്യം ഉപയോഗിച്ചുതയ്യാറാക്കിയവയാണ്.പി.ഡി.എഫ്, എച്ച്.ടി.എം;എൽ, പ്രസന്റേഷൻ എന്നിങ്ങനെ ഇലക്ടോണിക്ക് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച പ്രസിദ്ധീകരണങ്ങളെ തിരഞ്ഞെടുത്ത് അവയ്ക്ക് സമ്മാനങ്ങളും നൽകിപ്പോരുന്നു.


ദിനാചരണങ്ങൾ: വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസുകളിൽ കുട്ടികൾ ചെറുപ്രസംഗങ്ങൾ നടത്താറുണ്ട്.സെമിനാറുകൾ, ചർച്ചാവേദികൾ, ജാഥകൾ, പോസ്റ്ററുകൾ, നോട്ടീസുകൾ, സമൂഹ സമ്പർക്കപരിപാടികൾ എന്നിവയ്ക്കെല്ലാം പുറമേ പ്രസംഗം, ഉപന്യാസ രചന, പ്രശനോത്തരി, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഇതേ ദിവസം നടത്താറുണ്ട്.

ഗാലറി


"https://schoolwiki.in/index.php?title=സയൻസ്ക്ലബ്ബ്&oldid=394739" എന്ന താളിൽനിന്ന് ശേഖരിച്ചത്