എണ്ണൽ സംഖ്യ
ഗണിതശാസ്ത്രത്തിൽ, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂർണ്ണസംഖ്യകൾ) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂർണ്ണസംഖ്യകൾ) ഒരു അംഗത്തെ എണ്ണൽ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസർഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കിൽ Nഎന്ന അക്ഷരമാണ് എണ്ണൽ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എണ്ണൽ സംഖ്യകൾക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയിൽ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണൽ സംഖ്യകൾ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).