ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് /ഗണിത ക്ലബ്

06:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നേട്ടങ്ങൾ 2006-2007 ൽ വണ്ടൂർ വി.എം. സി ബോയ്സ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.

2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

2008-2009 ൽ മേലാറ്റൂർ ആർ. എം ഹൈസ്ക്കൂളിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും നേടി. 2009-2010 ൽ വാണിയമ്പലം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയിൽ 104 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തിൽ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിൾ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.

2006 മുതൽ സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേർക്കുന്നു.

വർഷം പങ്കെടുത്ത കുട്ടിയുടെ പേര് പങ്കെടുത്ത ഇനം
2006 അരുൺ സ്റ്റിൽ മോഡൽ
2007 നിമിത മുരളി & ഹർഷ ഹെൻറി ഗ്രൂപ്പ് പ്രോജക്ട്
2008 അശ്വനി പവിത്രൻ അദർ ചാർട്ട്
2009 ആതിര ബെന്നി & ഫിദ ഗ്രൂപ്പ് പ്രോജക്ട്
2009 അനഘ എ.എ സിംഗിൾ പ്രോജക്ട്
2016 ദേവാനന്ദ്. എം അപ്ലൈ‍ഡ് കൺസ്ട്രക്ഷൻ

തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ സിംഗിൾ പ്രോജക്ടിന് A.A അനഘ A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്ടിന് ആതിരബെന്നി & ഫിദ. E എന്നിവർ A ഗ്രേഡും നേടി.

അനഘ-ആതിരബെന്നി-ഫിദ
(സംസ്ഥാനഗണിതശാസ്ത്രമേള വിജയികൾ)
,
ഒരു ഫയൽ ചിത്രം.

സ്ക്കൂൾ തല പ്രവർത്തനങ്ങൾ

ഗണിതശാസ്ത്ര അധ്യാപികമാരായ പി.ജെ. ബസ്സി , പി. ഉഷ എന്നിവർ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോർഡിൽ യു. പി വിഭാഗത്തിനും ഹൈസ്ക്കൂൾ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമിൽ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സിൽ ഇടുന്നു. ശരിയായ ഉത്തരം നൽകിയ കുട്ടികൾക്ക് സമ്മാനവും നൽകുന്നു.

ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രവാരം പരിപാടിയിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി. 1.സെമിനാർ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി 2.സെമിനാറും സി.ഡി പ്രദർശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ - ഷൗക്കത്തലി. വി 3.ക്വിസ് മത്സരം


സെപ്തംബർ മാസത്തിൽ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങൾക്കായി ഘനരൂപങ്ങളുടെ നിർമ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.