ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ
കോഴിക്കോട് ജില്ലയിലെ സുവര്ണനഗരിയായ കൊടുവളളിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ചെറുമല-വെളളാരമ്പാറ മലകള്‍ക്കിടയില്‍ മറിവീട്ടില്‍ത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് പന്നൂര് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.
ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ | |
---|---|
വിലാസം | |
കിഴക്കോത്ത് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-09-2017 | Firdous |
ചരിത്രം
ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ല്‍ ഇതൊരു യു.പി സ്കൂളായി. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ചുറ്റു മതില്,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവണ്മെന്റ് 1000 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ കൊടുവളളി നിയോജക മണ്ഡലത്തില്‍ അര്‍ഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീന്‍ ക്ലീന്‍ കാമ്പസാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികള്‍ , ആധുനിക സയന്‍സ് -ഐടി ലാബുകള്‍ , പബ്ലിക് ഡിജിറ്റല്‍ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം , സ്പോര്‍ട്സ് കോംപ്ലക്സ് ,
സ്വിമ്മിംഗ് പൂള് , തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ , ലാംഗേജ് ലാബുകള്‍, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, സ്മാര്‍ട് കിച്ചണ്‍ , തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
കൊടുവളളി എം എല്‍ എ കാരാട്ട് റസാഖ് ചെയര്‍മാനായും 'ഇ കെ മുഹമ്മദ് വര്‍ക്കിംഗ്ചെയര്‍മാനായും പ്രിന്‍സിപ്പല്‍ കെ അബ്ദുറഹിമാന് കുട്ടി കണ്‍വീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരന് ജോയിന്റ്' ചെരിച്ചുള്ള എഴുത്ത്കണ്വീനരറായും ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ട്രഷറാറായും ഇ അബ്ദുല്‍ അസീസ് കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങള്
3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകള്‍ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിര്‍മ്മിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. ഹൈസ്കൂള്‍ ലാബില്‍ 16 ഉം ഹയര്‍സെക്കണ്ടറി ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര് .സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.എസ്.എസ്
- സ്പോര്‍സ് ക്ലബ്.
- ഹെല്‍ത്ത് ക്ലബ്
- പരിസ്ഥിതി
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീര്‍ത്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂള്‍ അസംബ്ലിയില്‍ ഹരിത പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരന്, എം എന്‍ ശശിധരന്, പി കെ പ്രഭാകരന്, ഇ കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
മാനേജ് മെന്റ്
. ഹൈസ്കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ,ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ കെ അബ്ദുറഹിമാന്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | മുഹമ്മദ്.എ.കെ |
2004-05 | മോയ്തീന്‍ക്കുഞ്ഞി |
2005 - 06 | കോയക്കുട്ടി |
2006- 07 | ദിവാകരന്.പി |
2007 08 | മുഹമ്മദ്.കെ.കെ |
2008 -11 | അബ്ദുറഹിമാന്.വി.പി |
2011-12 | മുഹമ്മദ് കെ |
2011-12 | ഗോപി വി പി |
2012-15 | ഗോപി വി പി |
2015- | കുഞ്ഞാത്തു എന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3706585,75.8883053| width=800px | zoom=16 }}
11.5165801,75.7687354, Pannur HSS
</googlemap>
|