ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്.

                                                                                    2017 - 18    


കണ്‍വീനര്‍: ജാസ്‌മിന്‍. എം

ജോയിന്‍റ് കണ്‍വീനര്‍: യൂസുഫ്. എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: ശമീമ. -9 എ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ. പി -7 ഡി


                                                                        വര്‍ക്ക്ഷോപ്പ് - ചോക്ക് നിര്‍മ്മാണം
                                                                         


ഹൈസ്കൂള്‍, അപ്പര്‍ പ്രൈമറി വിദ്ധ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ചോക്ക് നിര്‍മ്മാണത്തില്‍ വര്‍ക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം. എന്നിവര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. പഠനത്തേടൊപ്പം കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ് ഈ ചോക്ക് നിര്‍മ്മാണവര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.



                                                                                     2016 - 17    

കണ്‍വീനര്‍: യൂസുഫ്. എം

ജോയിന്‍റ് കണ്‍വീനര്‍: ജാസ്‌മിന്‍. എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: സുഹാന സഫല്‍. ടി -10 എച്ച്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ ഫാത്തിമ -7 ഡി


കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന സ്കൂള്‍ ടൈലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് പ്രവൃത്തിപരിചയ ക്ലബ്ബിന്റെ കീഴിലാണ്. ഈ ക്ലബ്ബിനു കീഴില്‍ ഈ വര്‍ഷം യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. പ്രവൃത്തിപരിചയക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴി‍ഞ്ഞ വര്‍ഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ എംബ്രോയ്ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.

                                                                            
                                                                              ഹിബ ഫാത്തിമ

എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.


                                                                                         മികവ് - 2017                                                                       
                                                        


                                             


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തില്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. 90 ഓളം വിദ്യാര്‍ത്ഥികള്‍ താഴെപറയുന്ന ഇനങ്ങളിലായി ഈ നിര്‍മ്മാണ പരിശിലനത്തില്‍ പങ്കെടുത്തു.

1. പേപ്പര്‍ ബാഗ്

2. പൗച്ച്

3. കുട

4. തൊപ്പി

5. ഗ്രോ ബാഗ്


ഗ്രോ ബാഗില്‍ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകള്‍ കുട്ടികള്‍ നിര്‍മ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളര്‍ത്താനും അതിലുപരി നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ജീവിതമാര്‍ഗ്ഗവുമാകാന്‍ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നില്പനയും സ്ക്കൂളില്‍ വച്ച് നടത്തുകയും ചെയ്തു.


ക്ലബ് കണ്‍വീനര്‍ യൂസുഫ്. എം, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം, സ്റ്റുഡന്‍റ് കണ്‍വീനര്‍: സുഹാന സഫല്‍. ടി -10 എച്ച് , സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഹ‍ുദ ഫാത്തിമ -7 ഡി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മികവ് - 2017സബ്‌ജില്ലാതലത്തിലും, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലും മികച്ചതായി തെര‍‌‍ഞ്ഞെടുക്കപ്പെട്ടു.


                                                                               ഫുഡ്ഫെസ്റ്റ്
                                                                               

ഹെല്‍ത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴില്‍ സ്കൂള്‍ സെമിനാര്‍ഹാളില്‍ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ എം. ജാസ്മിന്‍, ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീന കെ.പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി.എ. ജാസ്മിന്‍, ചിത്ര.എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.