ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്പോർ‌ട്സ് ക്ലബ്ബ്

07:19, 17 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

ഉദ്യേശ്യലക്ഷ്യങ്ങൾ

സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനകൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയുടെ സ്പോർട്സ് ക്ലബ്ബ്. കായിക വിദ്യാഭ്യാസ അധ്യാപകൻ (PET) അബ്ദുൽ മുനീർ മാഷാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പരിമിതമായ ഭൌതിക സൌകര്യമാണ് സ്കൂൾ അങ്കണത്തിൽ സ്പോർട്-ഗെയിം മത്സരത്തിനും പരിശീലനത്തിനും ഉള്ളതെങ്കിലും പുറമെ നിന്നുള്ള സാധ്യതതകളെ ഉപയോഗപ്പെടുത്തി നീന്തൽ, വടം വലി, കബടി, വോളിബോൾ എന്നീ ഗെയിം ഇനങ്ങളിൽ സബ്ജില്ല-ജില്ല തല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും ട്രോഫികളും നേടിയെടുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഇതര സ്പോർട് ഇനങ്ങളിലും മികച്ച പ്രകടനം സ്കൂൾ കാഴ്ചവെക്കുന്നു.

2017-18 വർഷത്തിലെ നേട്ടങ്ങൾ

സബ്ജില്ലാ-ജില്ലാ തലത്തിൽ ഈ വർഷം ഇതുവരെ സാധിച്ച മികച്ച നേട്ടങ്ങളെയാണ് താഴെ നൽകുന്നത്.

ഉപജില്ലാ സുബ്രദോ കപ്പ്

ഉപജില്ലാ എസ്.എം. (സുബ്രദോ മുകർജി) കപ്പ് ഫുട്ബോളിൽ സെമിഫൈനലിലെത്തി.

വടംവലി:ഓവറോൾ റണ്ണർഅപ്പ്

മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി.