ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം
1882 ല്‍ ആംഗ്ലോവെര്‍ണാക്കുലര്‍ വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന് സി. ഒ. ടി. കുഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-08-2017 | GGHSMALAPPURAM |
പ്രാദേശികം
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം
മലപ്പുറത്തിന്റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ് വിദ്യാലയം
ഔദ്യോഗിക വിവരം
സ്കൂള്‍ കോഡ്-18012 ഗവണ്‍വെന്റ് അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2313 കുട്ടികള്‍ പഠിക്കുന്നു.89 തോളം അധ്യാപകര്‍ , രണ്ട് ക്ലാര്‍ക്ക് , രണ്ട് പ്യൂണ്‍ , മൂന്ന് എഫ് ടി എം .
==== വിജയശതമാനം ഒറ്റനോട്ടത്തില്‍ ====
വര്‍ഷം ===== ===== ശതമാനം
മുന്‍ സാരഥികള്‍
മുന്‍ പ്രധാനാദ്ധ്യാപകര്‍
- 1993 - 1996 - പി ടി ജാനകി
- 1996 - 1998 - ഉണ്ണികൃഷ്ണന്
- 1998 - എം കെ രാമചന്ദ്രന് പിള്ള
- 1998 - 1999 - ശിവരാമന് ആചാരി
- 1999 - 2000 - മൊഹമ്മദ് ഹസ്സന് പി
- 2000 - 2004 - പി കെ ജനാര്‍ദ്ദന്‍
- 2004 - 2005 - എലിസബത്ത് ജോണ്‍ (പ്രിന്സിപാള്)
- 2004 - 2006 - രത്നകുമാരി വി പി
- 2006 - 2010 - സൈനുദ്ദീന്‍ എച്ച്
- 2009 - മനോജ്കുമാര്‍ സി (പ്രിന്സിപാള്)
- 2010 - കെ വീരാന്‍
- 2010 - 2011 - ഗോപാലകൃഷ്ണന് കെ
- 2011 - 2012 - അലവിക്കുട്ടി എം ടി
- 2012 - 2013 - വിലാസിനിയമ്മ കെ സി
- 2013 - 2017 - ശശിപ്രഭ കെ
- 2017 - മൊഹമ്മദ് മന്‍സൂര്‍ പൊക്കാട്ട്
വഴികാട്ടി
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none"> 11.04848, 76.071535, GGHSS Malappuram </googlemap>
സ്കൂള്‍ പത്രം
പെണ്‍കുട്ടി.
വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
സ്കൂള്‍ വെബ് പേജ് : http://gghssmalappuram.in
സ്കൂള്‍ ബ്ലോഗ്ഗുകള്‍ : http://pallikkoodam_pallikkoodam.blogspot.com http://gghssitworld.blogspot.com സകൂള്‍ ഫേസ് ബുക്ക് :http://GghssMalappuram-Highschool
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
- ജെ. ആര്. സി
- SPC യൂണിറ്റ്
- സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)
- NSS യൂണിറ്റ്(HSS)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സേഫ്ടി
- തണല്‍ക്കൂട്ട്(HSS)
- സൗഹൃദ (HSS)
- കരാട്ടെ പരിശീലനം
- ഒൗഷധ സസ്യ ത്തോട്ടം
- ഹെല്‍ത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- മ്യൂസിക് ക്ലബ്ബ്
വിദ്യാരംഗം
2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
ജൂണ്‍ 19 വായനാ ദിനം
- ജില്ലാ തല ഉദ്ഘാടനം
- ജൂണ്‍ 19 വായനാദിന പ്രതിജ്ഞ
- പതിപ്പു ന്ര്‍മ്മാണം
- കവിതാലാപനം
- പുസ്തകാസ്വാദനം
- പുസ്തക പ്രദര്‍ശനം
- റേഡിയോ കവിതാലാപനം
- റേഡിയോ നാടകം (ഒാടയില്‍ നിന്ന്)
ജൂലൈ 5 ബഷീര്‍ ദിനം
- ബഷീര്‍ അനുസ്മരണ പ്രഭാളണം
- ബഷീര്‍ പുസ്തക പ്രദര്‍ശനം
- ബഷീര്‍ പതിപ്പ് പ്രകാശനം
ഗെെഡ്സ്
3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില് പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ പരിശീലിപ്പിക്കൂന്നു
ഇംഗ്ലീഷ് ക്ലബ്ബ്
2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 7-7-17
- 60 കുട്ടികള്‍ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
28-7-17
- ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം
പ്രവൃത്തിപരിചയ ക്ലബ്ബ്
കുട്ടികളുടെ നൈപുണികള്‍ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വര്‍ഷങ്ങളായി സംസ്ഥാന മേളയില്‍ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
- ചോക്ക് നിര്‍മ്മാണം
- കുട നിര്‍മ്മാണം
- സോപ്പ് നിര്‍മ്മാണം
- ഫാബ്രിക് പെയിന്റിംഗ് പരിലീലനം
- പപ്പെറ്റ് നിര്‍മ്മാണം
- അഗര്‍ബത്തി നിര്‍മ്മാണം
- ക്ലേ മോഡലിംഗ് പരിലീലനം
കനിവ്
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ ആരംഭിച്ചു. ആദ്യം കുട്ടികള്‍ കൊണ്ടു വരുന്ന ഒാരോ സപൂണ്‍ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ല്‍ എത്തിയപ്പോള്‍ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നല്കി വരുന്നു.2015 ല്‍ ശ്രീദേവി എന്ന കുട്ടിക്ക് വീല്‍ചെയര്‍ നല്കി.ഒാണം , പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ ഡ്രസ്സ് മറ്റ് ചെലവുകള്‍ നല്കി വരുന്നു
നാടോടി വിജ്ഞാന കോശം
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)