സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മുത്തോലി എന്ന മനോഹരമായ ഗ്രാമത്തിലാണ് എയ്ഡഡ് വിഭാഗത്തിലുള്ള ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്. എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെടുന്നത്. 1886 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ എജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി | |
---|---|
വിലാസം | |
മുത്തോലി കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
12-07-2017 | Kunjappu |
ചരിത്രം
മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍ കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി വാഴ് ത്തപ്പെട്ട ചാവറയച്ചന്‍ സി.എം.ഐ. യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു. സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികള്‍ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവില്‍ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പര്‍ശനത്താല്‍ ധന്യമായ മുത്തോലിയില്‍ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയില്‍ ലയോണാര്‍ദ് സി.എം.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിര്‍മ്മിച്ചു. കൂനമ്മാവില്‍ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ആ കെട്ടിടം വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ലോവര്‍ പ്രൈമറി സ്കൂളും ബോര്‍ഡിങ്ങും തുടങ്ങി. 1888 -ല്‍ മഠം തുടങ്ങിയതോടെ സിസ്റ്റേഴ്സിനെ അതിന്റെ ചുമതല ഏല്‍പ്പിച്ചു. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഇവിടെ പ്രവേശനം നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ വിരളമായിരുന്നതിനാലും സമര്‍ത്ഥരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നല്ല പരിശീലനം നല്‍കിയിരുന്നതിനാലും നാനാഭാഗത്തുനിന്നും കുട്ടികള്‍ ഇവിടെ വന്ന് ബോര്‍ഡിങ്ങില്‍ താമസിച്ച് പഠനം നടത്തിയിരുന്നു. പിന്നീട് ഇത് മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു. 1924 -ല്‍ ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂളിന് തുടക്കം കുറിച്ചെങ്കിലും പരിജ്ഞാനമുള്ള അധ്യാപകരുടെ അഭാവം മൂലവും ശമ്പളം നല്‍കാനുളള ബുദ്ധിമുട്ടുമൂലവും 1929 -ല്‍ അത് നിര്‍ത്തലാക്കി. പിന്നീട് മലയാളം ഹൈസ്കൂളായി ഉയര്‍ത്തി. 1934 -ല്‍ മലയാളം ലോവര്‍ ഗ്രെയ്ഡ് ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിന് അനുമതി ലഭിച്ചു. 1940 -ല്‍ ഇത് ഹയര്‍ ഗ്രെയ്ഡ് ട്രെയിനിംഗ് സ്കൂളായി. 1948- ല്‍ കൊവേന്ത വക സെന്റ് ആന്റണീസ് മിഡില്‍ സ്കൂള്‍ പെണ്‍കുട്ടികളെയും ഉള്‍ പ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗം മഠം വക സ്കൂള്‍ കെട്ടിടത്തില്‍ നടത്താന്‍ തീരുമാനിച്ചു. 1952 - ല്‍ പ്രസ്തുത ഗേള്‍സ് വിഭാഗം ബോയ്സ് സ്കൂളില്‍ നിന്നും വേര്‍പെടുത്തി.ഒരു പൂര്‍ണ്ണ ഹൈ ആന്റ് ട്രെയിനിംഗ് സ്കൂള്‍ ആയി. 1959- ല്‍ പ്രൈമറിയും ട്രെയിനിംഗ് സ്കൂളും ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി . [St Joseph 350.gif]
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിന് സഹായകമാകും വിധം സുസജ്ജമായ ഒരു ലാബ് ഇവിടെയുണ്ട്. 8000 ത്തില്‍ പരം പുസ്തകങ്ങള്‍ ഉള്ള സ്കൂള്‍ ലൈബ്രറിയില്‍ നൂതനവിജ്ഞാനം ആര്‍ജ്ജിക്കാന്‍ ഉതകുന്ന ആനുകാലികപ്രസിദ്ധീകരണങ്ങളും പത്രമാസികകളും ലൈബ്രറിയില്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഹൗസ് സിസ്ററം
- സയന്‍സ് ക്ലബ്ബ് ,
- സോഷ്യല്‍സയന്‍സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്
==കായിക ഇനങ്ങള്‍==
- നീന്തല്‍
സെന്റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തല്‍. വര്‍ഷങ്ങളായി ഈ സ്കൂള്‍ നീന്തല്‍ തലത്തില്‍ പ്രാമിപ്യം നേടിവരുന്നു. നീന്തലില്‍ നിരവധി കുട്ടികള്‍ വര്‍ഷങ്ങളായി ദേശീയതലത്തില്‍ സമ്മാനം നേടിവരുന്നു. കേരളത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന തോപ്പന്‍സ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാര്‍ത്തിനികള്‍ പരിശീലനം നേടിവരുന്നത്. 2016-17 വര്‍ഷത്തില്‍ ഈ സ്കൂളില്‍നിന്ന് ദേശീയതലത്തില്‍ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവര്‍ നിരവധി സമ്മാനങ്ങള്‍ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തല്‍താരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവര്‍ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്.
- ടെന്നീകൊയറ്റ്
2012 മുതല്‍ ഈ സ്കൂളില്‍ ടെന്നികൊയറ്റ് ആരംഭിച്ചതാണ്. 5 വര്‍ഷമായി അനഘ, ശ്രീലക്ഷ്മി, ശ്രുതി അതുല്യ,നൈസി പാര്‍വ്വതി,
- വോളീബോള്‍
2015-2016വ൪ഷത്തെ വോളിബോള്‍ സ്കുള്‍സ് മീറ്റര്‍ പാലാ അല്‍ഫോണ്‍സ കോളേജില്‍ നടന്ന മത്സരത്തില്‍ 2-ാം സ്ഥാനം കരസ്ഥമാക്കുകയും
നന്ദന ജയന്‍,
- കൊക്കോ
- ത്രോ ബോള്‍
- തായ്ക്കോണ്ടോ
മാനേജ്മെന്റ്
പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ എജന്‍സി മാനേജ്മെന്റായിട്ടുള്ള ഈ സ്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ്
സ്കൂളാണ്. പാലാ രൂപതാദ്ധ്യക്ഷന്‍ സ്ക്കൂളിന്റെ രക്ഷാധികാരിയായും സി.എം.സി മദര്‍ സുപ്പീരിയര്‍ ലോക്കല്‍ മാനേജരായും മേല്‍നോട്ടം വഹിക്കുന്നു.
കേരള വിദ്യാഭ്യാസനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ളീഷ് മീഡിയത്തിലും
അധ്യയനം നടത്തിവരുന്നു.
സ്കൂളിന്റെ സ്ഥാനം
കോട്ടയം ജില്ലയിലെ പാലാ കൊടുങ്ങൂര്‍ റൂട്ടില്‍ പാലായില്‍ നിന്നും 7 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറിയുള്ള മുത്തോലി എന്ന സ്ഥലത്താണ് സ്കൂള്‍
സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ തിരക്കോ മലിനീകരണങ്ങളോ ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായ മുത്തോലി ഗ്രാമപ്രദേശം സസ്യലതാദികളാലും ഫലവൃക്ഷങ്ങളാലും നെല്‍പ്പാടങ്ങളാലും അനുഗൃഹീതമാണ്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മാര്‍ വിജയാനന്ദ് നെടുമ്പുറം (ഛാന്ദാ ബിഷപ്പ് )
- സി.മേരി ജോണ്‍ തോട്ടം (കവയിത്രി)
- മിസ്സിസ്. സുനിത ജേക്കബ് (ചണ്ഡീഖട്ടിലെ ലേബര്‍ ബ്യുറോയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ )
- റോമി ജേക്കബ് (നാഷണല്‍ ഡവലപ്മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് )
- സുമി സിറിയക്ക് , സോമി സിറിയക്ക് , സൗമി സിറിയക്ക് , സോണി സിറിയക്ക് (അന്തര്‍ ദ്ദേശീയ നീന്തല്‍താരങ്ങള്‍)
വഴികാട്ടി
1952 -53 | സി.മേരി സഖറിയാസ് ( സി.മേരി എയ്‌ഞ്ചല്‍) |
1953- 54 | സി. റോസ് ജോസഫ് (സി. റോസ് ജോസഫ് ) |
1954 - 71 | സി.മേരി സഖറിയാസ് ( സി.മേരി എയ്‌ഞ്ചല്‍) |
1971 - 76 | സി.മറിയക്കുട്ടി വി.എം. (സി. ദൊരേത്ത) |
1976- 80 | സി. ഏലിക്കുട്ടി കെ.കുര്യന്‍ (സി. കെബ്രീന) |
1980 -86 | സി. അന്നക്കുട്ടി പി.ജെ. (സി. ആന്‍സി ജോസ് ) |
1986 -98 | സി. മേരി ഇ.എ. (സി. സോണിയ) |
1998- 02 | സി. റോസ പി.വി. (സി. റോസ് മേരി) |
2002-05 | സി. ലീലാമ്മ റ്റി. എസ്. (സി. ടെസിന്‍) |
2005-011 | സി.ബര്‍ണര്‍ദീത്ത കെ. എ. (സി. ബര്‍ണര്‍ഡിറ്റ് ) |
2011-015 | സി.ഗ്രേസി ഫിലിപ്പ് (സി.ഫില്‍സി) |
2015-017 | സി. ലിസ്സമ്മ തോമസ്(സി. ലിസറ്റ) |
2017 | സി. ലാലി ജോസഫ് (സി.ലിസ് ബത്ത്) |
{{#multimaps:9.687727,76.658273|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ്ജോസഫ്സ് ഗേള്‍സ് എച്ച്.എസ് മുത്തോലി