എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തില്‍ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്‌കൂള്‍. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തി 1923 -ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞിരമറ്റം എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ കാഞ്ഞിരമറ്റം.
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
കാഞ്ഞിരമറ്റം കോട്ടയം ജില്ല | |
സ്ഥാപിതം | 29 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''കോട്ടയം''' |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-07-2017 | 33083lfhs |
ചരിത്രം
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിന്‍റെ പൊന്‍പ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള്‍ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ തോമസ്സ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ബഹു. ചാവേലില്‍ ചാണ്ടിയച്ചന്റെ നേതൃത്വത്തില്‍ 1923 ജൂണ്‍ മാസത്തില്‍ ഈ വിദ്യാലയം ആരംഭിച്ചു. 1929-ല്‍ ഇത് ഒരു മലയാളം മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1947- ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമയി ഈ സ്ക്കുള്‍ ഇംഗ്ലിഷ് സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ആഴ്ചയില്‍ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്കു നല്കി വരുന്നു.
പെണ്‍കുട്ടികള്‍ക്കായി തായ്കോണ്ടാ പരിശീലനവും നല്‍കിവരുന്നു.
ഈ അദ്ധ്യാനവര്‍ഷത്തില്‍ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈല്‍സ് ഇട്ടു.
പഠനനിലവാരം
2011 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
1. കുമാരി ഐശ്വര്യ ദേവി രാജ്
2. കുമാരി മരിയ തോമസ്സ്
3. കുമാരി നീതു ജോര്‍ജ്
9 വിഷയങ്ങള്‍ക്ക് A+ നേടിയവര്‍
1. കുമാരി അനിറ്റാ മാത്യു
2. കുമാരി ആന്‍സിലിന്‍ ട്രിസാ സിബി
3. കുമാരി ആര്യ ശശിധരന്‍
2012 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
1. കുമാരി ഡോണാ മരിയ റ്റോം
2. കുമാരി ജിലു മെറിന്‍ ജോസ്
3. കുമാരി ജിഷാമോള്‍ പി . ആര്‍
2016 മാര്‍ച്ചില്‍ 100% നേടിയവര്‍
1.ജെസ് ലിന്‍ ജോഷി
2.ആര്‍ഷ ജോസ്
3.ഡെല്‍ന സജി
4. പൗളി മാത്യു
5. ഫെമിന മാത്യു
6. ആഡ്രൂസ് ട്രൂമാന്‍
ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ 2016 - ല്‍ നടത്തിയ കര്‍മ്മപരിപാടികള്‍.
ഏറെ പ്രതീക്ഷകള്‍ നല്‍കി ഈ വര്‍ഷം തുടങ്ങവച്ച എല്ലാപരിപാടികളും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് 2016-ലേയ്ക്ക് ഒരു എത്തിനോട്ടം..
സബ്ജില്ലാതല പ്രവേശനോല്‍സവം നമ്മുടെ സ്കൂള്‍കൂടി ഉള്‍പ്പെടുത്തി കാഞ്ഞിരമറ്റം എല്‍പി സ്കൂളില്‍ വച്ച് ആഘോഷപൂര്‍വം നടത്തി. പ്രവേശനോല്‍സവ റാലിയും പോതുസമ്മേളനവും ആഘോഷത്തിന് മാറ്റുകൂട്ടി.
പുതിയ അദ്ധ്യയനവര്‍ഷത്തിലേക്ക് പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് പി.റ്റി.എ പൊതുയോഗംജൂലൈ 25ന് നടന്നു. മാതാപിതാക്കള്‍ക്കായി റവ.ഫാ.ജോസഫ് കടുപ്പില്‍ ക്ലാസ് നയിച്ചു.ശ്രീ.ജോമോന്‍ പുത്തന്‍പുരക്കല്‍ പി.റ്റി.എ പ്രസിഡന്റായി തിരങ്ങെടുക്കപ്പെട്ടു.
വിവിധ ക്ലബ്ബുകള്‍- സംഘടനകള്‍.
സ്കൂള്‍തല പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത ക്ലബ്ബ്. അഡാര്‍ട്ട് ക്ലബ്ബ്. സോഷ്യല്‍സയന്‍സ് ക്ലബ്ബ്. വിദ്യാരംഗം,ഹെല്‍ത്ത് ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഏകദിന പരിശീലനം നടത്തി. മുട്ടം ഷന്താള്‍ ജോതി പബ്ലിക്ക് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യപകര്‍ നേതൃത്വം നല്‍കി . ഏഴാം ക്ലാസിലെ പ്രതിഭകള്‍ക്ക് U.S.S സ്കോളര്‍ഷിപ്പ് പരിശീലനം നല്‍കി. 32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8 പേര്‍ രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി പരീക്ഷയില്‍ ലഭിക്കും. കുട്ടികള്‍ക്കായി കൗണ്‍സിലിങ്ങ് നടത്തുന്നു.സി ലിറ്റി SABS എല്ലാതിങ്കളാഴ്ചയും കൗണ്‍സിലിംഗിനായി സ്കൂളില്‍ എത്തുന്നു.
ജൂണിയര്‍ റെഡ് ക്രോസ് സംഘടനയില്‍ 60 കുട്ടികള്‍ പരിശീലനം നേടുന്നു. കരാട്ടേയില്‍ 28 കുട്ടികളും തായ്കോണ്‍ഡോയില്‍ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു. DCL.KCSL എന്നീ സംഘടനകള്‍ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു.
സബ് ജില്ലാതല മത്സരങ്ങളില്‍ ഈ വര്‍ഷം മികഛ്ഛവിജയും നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.പ്രവര്‍ത്തിപരിചയമേള , ഗണിതശാസ്ത്രമേള എന്നിവയില്‍ മികച്ചവിജയം നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ സ്കൂളില്‍ പച്ചക്കറികൃഷി നടത്തിവരുന്നു.
ഓണാഘോഷം സ്കൂളില്‍ സമുചിതമായി നടത്തി. മലയാളവേഷം, പൂക്കളം, വടംവലി, എന്നീമത്സരങ്ങള്‍ നടത്തി. പി.റ്റി.എ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഓണസദ്യ, പായസം എന്നിവതയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കി.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി 8- എ ക്ലാസ്സിലെ കുട്ടികള്‍ മനോഹരമായി പുല്‍കൂട് തയ്യാറാക്കി.ഹൗസ് അടിസ്ഥാനത്തില്‍ കരോള്‍ ഗാനത്തിന്റെ സ്റ്റേജ് ഷേനടത്തി.
സ്കൂള്‍ തല കലാകായിക മത്സരങ്ങളില്‍ 300- ല്‍ അധികം കുട്ടികള്‍ പങ്കാളികളായി . ആണ്‍കുട്ടികള്‍ക്കായി സ്കൂള്‍തല ഫുഡ്ബോള്‍ മത്സരം നടത്തി. .
ഫെബ്രുവരിയില്‍ സ്കൗട്ടിന്റെ യൂണിറ്റസ്കൂളില്‍ ആരംഭിച്ചു.
2016-17 വര്‍ഷത്തില്‍ രാജപുരസ്കാര്‍ അവാര്‍ഡ് നേടിയവ്ര്‍
1. സാഞ്ചലി റ്റി അബ്രാഹം 2. നമ്ത ജയ് മോന്‍ 3. സാന്ദ്രമോള്‍ സണ്ണി 4.മരിയ കുര്യാക്കോസ് 5.രേഷ്മ സിജു 6. ആര്യ അജിത് 7. നീന വര്‍ഗ്ഗീസ് 8.ദേവിക സിബികുമാര്‍
2017 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടുകയും 100% വിജയം കൈവരിക്കുകയും ചെയ്തു.
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
1. ജിഷാ ജോര്‍ജ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- കെ.സി. എസ് . എല്‍
- അഡാര്‍ട്ട് ക്ലബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സേഫ്റ്റി ക്ലബ്
- സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
സി.ട്രീസാജോസഫ്
- സോഷ്യല്‍ സയന്‍സ് ക്ലബ്,
- ഐ.ടി. ക്ലബ്
- വര്‍ക്ക് എക്സ്പീരിയന്‍സ് ലാബ്
- ഹെല്‍ത്ത് ക്ലബ്
- നേച്ചര്‍ ക്ലബ്
- റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
- എക്കോ & എനര്‍ജി ക്ലബ്.
മാനേജ്മെന്റ്
പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍. പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. - വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാനേജരായും റവ. ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം കോര്‍പ്പറേറ്റ് സെക്രട്ടറീയായും പ്രവര്‍ത്തിക്കുന്നു.ലോക്കല്‍മാനേജര്‍ആയി റവ. ഫാ.ജോണ്‍ പൊതീട്ടെല്‍ സേവനം ചെയ്യുന്നു. പാലാ രൂപതാ പാസ്റ്ററല്‍ സെക്രട്ടറിയായി ശ്രി.സിജു സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009), മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ
- റവ. ഫാദര്‍ എബ്രാഹം വെട്ടിയാങ്കല്‍ സി.എം. ഐ - പ്രൊ വൈസ് ചാന്‍സലര്‍ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂര്‍
- ടോം നെടുംതകിടി - എഞ്ചിനീയര്‍
- സിമി ബാലകൃഷ്ണന്‍- അഡ്വക്കേറ്റ്
വഴികാട്ടി
{{#multimaps:9.634136 ,76.691539| width=500px | zoom=16 }}
1923 - 50 | S.A.B.S -Sisters, Pala |
1950 - 51 | സി.മേരി ഫ്രാന്‍സിസ് S.A.B.S |
1951 - 60 | സി. മേരി ജരാര്‍ഭ് S.A.B.S |
1960 - 64 | സി. ആവുരിയ S.A.B.S |
1964 - 68 | സി. പസേന്‍സിയ S.A.B.S |
1968 - 79 | സി. ട്രീസാ മാര്‍ട്ടിന്‍ S.A.B.S |
1979 - 82 | സി. ടെറസീന S.A.B.S |
1982- 83 | സി. ഫെബ്രോണിയ S.A.B.S |
1983 - 88 | സി. മരിയറ്റ് S.A.B.S |
1988 - 89 | സി. ബെഞ്ചമിന്‍ റോസ് S.A.B.S |
1989 - 93 | സി. ലെയോണില S.A.B.S |
1993 - 96 | സി. ക്രിസ്റ്റഫര്‍ S.A.B.S |
1996 - 97 | സി. ജോസിറ്റ S.A.B.S |
1997 - 98 | സി. തെരേസാ മാര്‍ട്ടിന്‍ C.M.C |
1998 - 99 | സി. റ്റെസ്സി മരിയ S.A.B.S |
1999- 02 | സി. ജാന്‍സി S.A.B.S |
2002 - 04 | സി. ആന്‍സി വെള്ളാപ്പള്ളി S.A.B.S |
2004- 08 | സി. ആനീസ് പറത്താനം S.A.B.S |
2008- 2011 | സി. ലിസ്സി മുഖാലയില്‍ S.A.B.S |
2011-2013 | ശ്രീമതി. തെരേസാ തോമസ് |
2013- | സി.ലിസിയമ്മ ജോസഫ് S.A.B.S |