ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് കപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.ജി.എച്.എസ്.എസ് കല്ലടത്തുർ | |
---|---|
വിലാസം | |
ഒതളൂര്‍ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-07-2017 | 20004 |
ചരിത്രം
ഒതളൂര്‍ പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ഉല്‍പ്പതിഷ്ണുക്കളായ മനുഷ്യസ്നേഹികളുടെ ശ്രമഫലമായി 1914 ല്‍ ആരംഭിച്ച പടിഞ്ഞാറേപ്പാട്ട് സ്ക്കൂളാണ് പിന്നീട് ഗോഖലെ ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള് കല്ലടത്തൂരായി വളര്‍ന്നത്. പടിഞ്ഞാറെപ്പാട്ട് തറവാട്ടുകാര് നടത്തിയിരുന്ന നെയ്ത്തുശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സംസ്കൃതപാഠശാലയാണ് കുടിപ്പള്ളിക്കൂടമായും പിന്നീട് പടിഞ്ഞാറേപ്പാട്ട് സ്ക്കൂളായും മാറിയത്.പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ശ്രീ.കൃഷ്മനുണ്ണി നമ്പ്യാര്‍, ശ്രീ.ടി.എന്‍.രാമുണ്ണിമേനോന്, ശ്രീ.രാമവാര്യര്‍ എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കേളുകുട്ടിനായര്‍ ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകന്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സയൻസ് ക്ലബ്ബ് ഉദ്ഘാടനം ---------------------------------------- ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പെരിങ്ങോട് എച്ച്എസിലെ ശ്രീ.രവി മാഷ് നിർവഹിച്ചു. സയൻസ്ക്ലബ്ബ് പ്രസിഡന്റ് നന്ദനാ വിനോദ് സ്വാഗതവും സെക്രട്ടറി ഷാമില നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി എച്ച് എം ശ്രീ .അലി അസ്ഗർ മാഷ് അധ്യക്ഷനായിരുന്നു. ടി.പി. ബീന ടീച്ചർ, സൗമ്യ ടീച്ചർ, അനു ടീച്ചർ , ഉണ്ണികൃഷ്ണൻ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
Attachments area
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.792628, 76.069551 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|