ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ
തിരൂരിനടുത്ത് ബി.പി.അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തിരൂര്‍. ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ | |
---|---|
വിലാസം | |
ബി.പി.അങ്ങാടി മലപ്പുറം ജില്ല | |
സ്ഥാപിതം | - - - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-12-2009 | Girlshss |
ചരിത്രം
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്.
ശാസ്ത്ര പോഷിണി പദ്ധതിയില്‍ രണ്ട് സയന്‍സ് ലാബുകളുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.