സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്


തിരുവനന്തപുരം ജില്ലയില്‍,നെയ്യാറ്റിന്‍ക്കര താലുക്കില്‍ വിളപ്പില്‍ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ല്‍ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെന്‍റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍ എന്ന പേരില്‍ വളര്‍ന്നു പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത്.

സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
വിലാസം
പേയാട്

തിരുവന്തപുരം ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-06-201744025



ചരിത്രം

1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന്‍ മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂണ്‍ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂള്‍ സ്ഥാപിതമായത് സ്ക്കൂള്‍ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാന്‍ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസില്‍ ക്ലാര്‍ക്കായിരുന്ന ശ്രീ. രത്നയ്യന്‍ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എല്‍.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍. തുടക്കം മുതല്‍ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓന്നായ പേയാട് സെന്‍റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്‍ 1958 ജൂണ് 4-നൂ സെന്‍റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല്‍ സെന്‍റ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവണ്‍മെന്‍റ് ആയ ഇ.എം.എസ് ഗവണ്‍മെന്‍റ് സ്വകാര്യയ മേഖലയില്‍ അനുവദിച്ച ഏക ഹൈസ്ക്കൂള്‍ ഇതായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയന്‍സ്, ഐ. റ്റി. എന്നീ ക്ലബ്ബുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

ലാറ്റിന്‍ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ Headmistress Smt.AMBIKA.A, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ |ശ്രീ.റോയിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1950 - 1959 ശ്രീ..സൈറസ് ബ്രിട്ടോ
1959 ശ്രീ.മോഹനന്‍ മാത്യൂ
1959 - 1960 ശ്രീ..എം.ജെ.തോമസ്
1960 - 1961 ശ്രീ.സെല്‍വനേശന്‍
1961 - 1968 ശ്രീ..വാള്‍ട്ടര്‍.എ.സ്.ഫെര്‍ണാണ്ടസ്
1968 - 1969 ശ്രീ.ശ്രീധരന്‍ നായര്‍
1969 - 1970 ശ്രീമതി.ഷാ൪ലറ്റമ്മ
1970- 1982 ശ്രീ..വെങ്കിടാചലം
1982 - 1986 ശ്രീ.ഡി.വ൪ഗീസ്
1986 - 1993 ശ്രീ.എ.തോമസ്
1993 - 1995 ശ്രീ..ആല്‍ഫ്രഡ് ഫ്രെഡി
1995 - 2000 ശ്രീ.എല്‍.കെ.വിന്‍സന്റ്
2000- 2002 ശ്രീമതി.ജോവന്‍ പെരേര
2002 - 2007 ശ്രീ.വൈ.ജയശീലന്‍
2007 - 2010 ശ്രീ.വി.സ്.മധു
2010-2013 ശ്രീ.ജോണ്‍.കെ.ജെ
2013-2015 SUNIL KUMAR.A
2015------ AMBIKA.A

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.റിജൂ സ്റ്റീഫന്‍- തമിഴ്നാട് സിവില്‍ സ൪വ്വീസ്, ശ്രീമതി..മിനിമോള്‍ - പാരാജമ്പിംഗ് താരം, ശ്രീ.രാജീവ് - കയാക്കിങ് താരം, ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪, ശ്രീ.വേണുഗോപാല്‍- പ്രശസ്ത ഡോക്ട൪. ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത നടന്‍, ശ്രീ..കൊച്ചു പ്രേമന്‍ - പ്രശസ്ത നടന്‍,

വഴികാട്ടി

<{{#multimaps: 8.519864, 77.0350372| width=800px | zoom=16 }} ST XAVIERS HSS,PEYAD

  • തിരുവനന്തപുരം നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാര്‍ഡാം റോഡില്‍ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 14 കി.മി. അകലം