പ്രമാണം:Flowers83.gif

'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എല്‍.പി.സ്കൂള്‍. 1944 മേയ് 15 ന് നിലവില്‍ വന്നു.1 മുതല്‍ 4 വരെ ക്ലാസ് പ്രവര്‍ത്തിക്കുന്നു.5 അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകര്‍ഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാന്‍റ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ് സ്കൂളിന്‍െറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുള്ള ആദ്യ ഗവ . എല്‍.പി. സ്കൂളാണ് ചളിപ്പാടം.

ജി എൽ പി എസ് ചളിപ്പാടം
വിലാസം
ചളിപ്പാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
15-04-201718506






ചരിത്രം

പ്രമാണം:Hummingbirds.gif

                            മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയില്‍ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവില്‍ വന്നു.

ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ കളപ്പുര. അതിനാല്‍ പുളി‍ഞ്ചോട്ടിലെ സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂള്‍ തുടങ്ങാന്‍ നേതൃത്വം നല്‍കിയിരുന്നത്. 1944 മേയ് മാസം 15ന് വി.ഗോപാലന്‍ നമ്പ്യാര്‍ പ്രഥമ അധ്യാപകനായി ചാര്‍ജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാര്‍ത്ഥിയായി മുരിയന്‍കണ്ടന്‍ രാമന്‍ കുട്ടി മകന്‍ വേലായുധനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തി. പള്ളിക്കത്തൊടി ചെക്കുട്ടി മകള്‍ ഉണ്ണൂലിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ആദ്യ ദിവസം 5 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും സ്കൂളില്‍ ചേര്‍ന്നു.രണ്ടാം ദിവസം 3 ആണ്‍കുട്ടികള്‍ മാത്രവും മൂന്നാം ദിവസം 2 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും സ്കൂളില്‍ ചേര്‍ന്നു.1944-45 വര്‍ഷം 31 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 52 പഠിതാക്കള്‍ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികളടക്കം ആരും തന്നെ ഷര്‍ട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെണ്‍കുട്ടികള്‍ ചുമലിലൂടെ ഒരു തോര്‍ത്ത്മുണ്ട് പുതക്കും. അത്രമാത്രം.

                          
                         വി.ഗോപാലന്‍ നമ്പ്യാര്‍ ലീവില്‍ പ്രവേ‍ശിച്ചപ്പോള്‍ കെ.വി.മാധവന്‍ നായരും എം പി ശങ്കരന്‍ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബര്‍ 29 മുതല്‍ എം പി ശങ്കരന്‍ നമ്പീശന്‍, വി ഗോപാലന്‍ നായര്‍ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതല്‍ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പില്‍ക്കാലത്ത് നിര്‍ത്തലാക്കി. പിന്നീട് വി.പി.ചെറിയാപ്പു ഹാജി വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ സ്കൂളിന് എന്തോ കേടുപാടുകള്‍ സംഭവിച്ചു. അപ്പോള്‍ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതില്‍ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കളപ്പുരയിലും പുതുപ്പറമ്പന്‍ ആണ്ടിമാമന്‍െറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതില്‍ ഉണ്ണീരിക്കുട്ടിയുടെ കളപ്പുര ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂര്‍ണമായും നശിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
                           
                 കുട്ടികൃഷ്ണന്‍ മാഷ്, വാസന്തി ടീച്ചര്‍, കുറുപ്പുമാഷ്, വേലായുധന്‍ മാ‍ഷ്,അര്‍ജുന ആചാരി, പൊന്നമ്മ ടീച്ചര്‍, നാരായണി ടീച്ചര്‍,  ദാസ് മാസ്ററര്‍,  ശ്രീധരന്‍ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചര്‍, രാധ ടീച്ചര്‍, വത്സമ്മ ടീച്ചര്‍..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവര്‍. ഇന്ന് ചളിപ്പാടം ഗവ.എല്‍.പി.സ്കൂള്‍ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയില്‍  ഏറെ തല്‍പരനായിരുന്ന ചളിപ്പാടത്തുകാര്‍ക്ക് ഏററവും പ്രിയങ്കരനായിരുന്ന മര്‍ഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നല്‍കിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവില്‍ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രന്‍ ക്രിയാത്മകമായ നേതൃത്വം നല്‍കി. ഇപ്പോള്‍ ഈ സരസ്വതീക്ഷേത്രത്തില്‍  71 പഠിതാക്കളും 5 അധ്യാപകരും ഒരു പാര്‍ട്ട്ടൈം  സ്ററാഫുമുണ്ട്. സ്കൂളിന്‍െറ പുരോഗതിയില്‍ തല്‍പരരായ  ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കന്‍ ലുക്മാനുല്‍ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിന്‍െറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവര്‍ത്തിക്കുന്നു.
                          
                      എല്‍. സി.ഡി.പ്രൊജക്ടര്‍ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്,  പഠനം പാല്‍ പായസമാക്കാന്‍ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂള്‍ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികള്‍ക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ കുട്ടികളുടെ പാര്‍ക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമര്‍ ചിത്രങ്ങള്‍, പെണ്‍കുുട്ടികള്‍ക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിന്‍െറ ഇന്നത്തെ പ്രത്യേകതകളാണ്.

അദ്ധ്യാപകര്‍

 

അനദ്ധ്യാപകര്‍

ഭൗതികസൗകര്യങ്ങള്‍

 

ഫോട്ടോ ഗാലറി ‍‍

 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

 

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ക്ലബ്ബുകള്‍

 

രക്ഷിതാക്കളുടെ താളുകള്‍

പ്രമാണം:2005..gif

കുട്ടികളുടെ രചനകള്‍‍

[[ ജി എൽ പി എസ് ചളിപ്പാടം മികവുകള്‍ | മികവുകള്‍‍‍]]

ദിന പത്രങ്ങള്‍‍

വഴികാട്ടി ‍‍

നന്ദിവാക്ക് ‍‍

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചളിപ്പാടം&oldid=356855" എന്ന താളിൽനിന്ന് ശേഖരിച്ചത്