ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്

13:21, 29 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
വിലാസം
പുത്തന്‍തോട്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
29-03-2017Pvp







ആമുഖം

പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പുത്തന്‍തോട് ചെല്ലാനം ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ആണ്.108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തന്‍തോട് സ്ക്കൂള്‍ പിന്നിട്ട പാതകളില്‍ കനകമുദ്രകള്‍ പതിപ്പിച്ച് വിടര്‍ന്ന നെഞ്ചോടെ ഉയര്‍ന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്.

113 വര്‍ഷങ്ങള്‍ക്കപ്പുറം 1903-ല്‍ -"പുത്തന്‍തോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കല്‍ ബാസ്റ്റിന്‍ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തന്‍തോട് സ്ക്കൂള്‍ തുറന്നു. തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂള്‍ സ്ഥാപിച്ചത് 1907-ല്‍ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടര്‍ന്ന സ്ക്കൂള്‍ ഒടുവില്‍ വളര്‍ന്ന് നാലരക്ലാസ് വരെയായി. പിന്നീട് 1960ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും 1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളില്‍ 2000 മുതല്‍ ഹയര്‍ സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .

2007-ല്‍ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു.


‌പ്രി-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. ഓരോ വര്‍ഷവും നൂറ്റിയന്‍പതു മുതല്‍ ഇരുന്നൂറു വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സില്‍ നൂറ്റിരണ്ടുകുട്ടികള്‍ പ്രവേശനം നേ‌ടിയിട്ടുണ്ട്. പരിമതികള്‍ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു.

ശതാബ്ദി പിന്നിട്ട പുത്തന്‍തോട് സ്ക്കൂള്‍ ഉത്തരോത്തരം വളര്‍ച്ചയുടെയും വിജയത്തിന്റെയും പടവുകള്‍ പിന്നിടുകയാണ്. അദ്ധ്യയന -കായിക-പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ ഐ ടി മേഖലകളില്‍ നാം നിര്‍ണ്ണയക ശക്തികളായിക്കഴിഞ്ഞു.

എസ്സ് എസ്സ് എല്‍ സി യില്‍ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന പുത്തന്‍തോട് സ്ക്കൂള്‍ പശ്ചിമകൊച്ചിയിലെ ഈ നിരയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച സ്ക്കൂളിനുള്ള കെ. ജെ ബെര്‍ലി മെമ്മോറിയല്‍ ട്രോഫി തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം കരസ്ഥമാക്കി .

നേട്ടങ്ങള്‍

കായികരംഗം

 
2016 -അദ്ധ്യയന വര്‍ഷത്തില്‍ കായിക രംഗത്തെ വിജയക്കുതിപ്പ്.

‌സ്ക്കൂള്‍കായികകേരളത്തിന്റെ ഭൂപടത്തില്‍ തനതായ വ്യക്തിമുദ്ര ഇതിനോടകം പുത്തന്‍തോട് സ്ക്കൂള്‍ പതിച്ചു കഴിഞ്ഞു. 2016 അദ്ധ്യായന വര്‍ഷം വോളീബോള്‍ , ടെന്നീസ് , സോഫ്റ്റ് ബോള്‍ എന്നീ ഇനങ്ങളിലായി 20സംസ്ഥാനതല താരങ്ങളേയും 4 ദേശീയതല താരങ്ങളേയും സൃഷ്ടിക്കാന്‍ പുത്തന്‍തോടിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലോണ്‍ ടെന്നീസ് ഇനത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സോണല്‍ മത്സരത്തിലും സംസ്ഥാന സ്ക്കൂള്‍ കായികമേളയിലും ആകെ മത്സരിച്ച 30കുട്ടികളില്‍ 20 പേരും നമ്മുടെസ്ക്കൂളില്‍ നിന്നുള്ളവരാണ്. അതില്‍ 6 കുട്ടി കള്‍ക്ക് ദേശീയ തലത്തിലേക്ക് സെലക്ഷന്‍ ലഭിച്ചു.നമുക്ക് അഭിമാനിക്കാം. കായിക രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് വിജയത്തിന്റെ പടവുകള്‍ കയറുമ്പോഴും കുട്ടികള്‍ക്ക് നല്ലരീതിയില്‍ പരിശീലനം നടത്താനുള്ള ഭൗതിക സാഹചര്യം നിലവില്‍ ഇല്ല.സുസജ്ജമായ നിലവാരമുള്ള ഒരു സിന്തറ്റക്ക് ടെന്നീസ് കോര്‍ട്ട് നമുക്കൊരു വിദൂര സ്വപ്നമായിതന്നെ തുടരുന്നു.

വോളീബോള്‍ ഇനത്തില്‍ഉപജില്ലാ തലത്തില്‍ നാം ആധിപത്യം തുടരുകയാണ്..

പരിസ്ഥിതി ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍

പരിസ്ഥിതി ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തന മികവുകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ഈ കാലയളവില്‍ നാം കരസ്ഥമാക്കി.ഭാരത് പെട്രോളിയം -BPCL- പരിസ്ഥിതി -ഊര്‍ജ സംരക്ഷണ പ്രവര്‍ത്തന മികവുകള്‍ക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത് നമ്മുടെ സ്ക്കൂളിനെയാണ്.ഊര്‍ജ്ജ സംരക്ഷണകോണ്‍ഗ്രസിന്റെ പുരസ്ക്കാരം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനക്കരായി നാം കരസ്ഥമാക്കി. നാഷണല്‍ ഗ്രീന്‍കോര്‍പ്പസ് (NGC) എറണാകുളം ജില്ലാ ജേതാക്കളായത് പുത്തന്‍തോട് സ്ക്കൂളാണ് . കൂടാതെ മാതൃഭൂമി സീഡ് , മലയാള മനോരമയുടെ നല്ലപാഠം പദ്ധതികളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടാന്‍ നമുക്കുകഴിഞ്ഞു.. ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു മാവുവീതം നല്‍കിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും ന‌ടത്തി, കോഴി വിതരണം സ്ക്കൂള്‍ക്കുട്ടികള്‍ക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു.

ദിനാചരണം

ദിനാചരണം അവയുടെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം അത്യുല്‍സാഹത്തോടെയാണ് നാം കൊണ്ടാടിയതു്. ജനപങ്കാളിത്തം കൊണ്ട് എന്നും ശ്രദ്ധേയമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍

SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ്

SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - യുടെ നാലാം ബാച്ച് സ്തുത്യര്‍ഹമായ വിധം പ്രവര്‍ത്തിക്കുന്നു. 40സീനിയര്‍ അംഗങ്ങളും 40 ജൂനിയര്‍ അംഗങ്ങളും അണിനിരക്കുന്ന ഊര്‍ജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവല്‍ക്കരണ- ജീവരാകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പരേഡില്‍ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വിദ്യാഭ്യാ സജില്ലയിലെ ഏക സ്ക്കൂള്‍ പുത്തന്‍തോടാണ്.പ്ലാസ്റ്റിക്ക് നിര്‍മ്മാജ്ജന പ്രര്‍ത്തന ത്തില്‍ ജില്ലയിലെ ഐക്കണ്‍ സ്ക്കൂളാണ് നമ്മുടേത്. ബഹു ഡി സി പി ശ്രീ മുഹമ്മദ് റഫീക്ക് സാര്‍ ഉത്ഘാടനം ചെയ്ത് ഈ ഇനത്തില്‍ നാം നടപ്പാക്കുന്ന നന്മവീട് പരിപാടി ജില്ലാതലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. ‌

മേളകളില്‍

‌പ്രവൃത്തി പരിചയ -ഐ ടി മേളകളില്‍ ഉപജില്ല ജില്ലാതലങ്ങളില്‍ ശ്രദ്ധേയമായ നേട്ടം നാം കൈവരിച്ചു. ഇലക്ട്രിക്കല്‍ വയറിംഗ്, ഐ ടി പ്രസന്റേഷന്‍ ക്ലേ മോഡലിംഗ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് വാങ്ങാന്‍ നമുക്ക് കഴിഞ്ഞു. ജോസഫ് നിഖില്‍,പ്രിന്‍സ് ജോര്‍ജ്ജ് വി എഫ്, എന്നിവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍. ഇക്കുറിയും ഉപജില്ലതല പ്രവര്‍ത്തി പരിചയ -ഐ ടി -ഗണിത മേളകളില്‍ നാം മികച്ച നേട്ടം കൈവരിച്ചുു.

വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍

വിവിധ ബോധവല്‍ക്കരണ ക്ലാസുകളും,കൗണ്‍സിലിംഗ് ക്ലാസുകളും‌ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാര്‍ക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമന്‍ ട്രാഫിക്ക്,സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍,ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായ വിസ്മയജാലകം സൈബര്‍ -ലോകത്തെ കാണാക്കാഴ്ചകള്‍, ഈ- മിത്രം എന്നിവ അവയില്‍ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയര്‍ സെക്കന്ററിയില്‍ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികള്‍ക്ക് വളരെ പ്രചോദനമായി .

മികച്ച പി.ടി.എ

ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കര്‍മ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു് ചുക്കാന്‍ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂള്‍ എന്ന് മുഴുവന്‍ അര്‍ത്ഥത്തിലും പറയാവുന്ന വിധം പിന്‍ബലമാണ് നാട്ടുകാര്‍ നിരന്തരം നല്കിപോരുന്നത്.

മറ്റു പ്രവര്‍ത്തനങ്ങള്‍

ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള സ്ക്കൂള്‍ എന്ന നിലയ്ക്ക് അടിസ്ഥാന വികസന കാര്യ ത്തില്‍ സ്തൂത്യര്‍ഹമായ പിന്തുണയും പ്രോത്സാഹനവുമാണ് അവര്‍ നല്കി കൊണ്ടിരിക്കുന്നത്. ഹയര്‍ സെക്കന്ററി വിഭാഗത്തിന്‍ പ്രത്യേക ലാബ് സൗകര്യം എന്ന ചിരകാല സ്വപ്നം ജില്ലാ പഞ്ചായത്ത് സഫലീകരിച്ചുകൊണ്ടിരിക്കുന്നു. ഗ്രാന്റുകള്‍ പഠനോപകരണങ്ങള്‍ ഫര്‍ണ്ണീച്ചര്‍ എന്നിവ അര്‍ഹരായകുട്ടികള്‍ക്ക് ലഭ്യമാക്കി ഗ്രാമപ‍ഞ്ചായത്തും ബ്ലോക്ക്പഞ്ചായത്തും അവരവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച് സ്ക്കൂളിന് പ്രധാന ഊര്‍ജ്ജ സ്രോതസ്സായി നിലകൊള്ളുന്നു. എറണാകുളം ജില്ലാ സ്ക്കൂള്‍ പ്രവേശനോത്സവം ഇക്കുറി പുത്തന്‍തോട് ഗവഃ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വച്ചാണ് സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ്സിലേക്ക് 98 കുട്ടികളെ ആനയിച്ചു കൊണ്ടാണ് ജില്ലാ സ്ക്കൂള്‍ പ്രവേശനോത്സവം നാം അവിസ്മരണീയമാക്കിയത് . കേവലം എട്ടു ദിവസത്തെ മാത്രം ബാക്കിയുള്ളപ്പോഴാണ് ബഹു എം എല്‍ എ , ബഹു ഡി ഡി ഇ, എസ്സ് എസ്സ് എ ജില്ലാ നേതൃത്വം എന്നിവര്‍ നമ്മോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രിയങ്കരരായ രക്ഷാകര്‍ത്താക്കളുടേയും അഭ്യുദയകാംക്ഷികളുടേയും നല്ലവരായ നാട്ടുകാരുടേയും കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കാന്‍ കഴിഞ്ഞു. നമ്മുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുന്‍ ജില്ലാ കളക്ടര്‍ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സര്‍വ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി. ജ്യോതി പദ്ധതിയില്‍ പതിനാറര ലക്ഷം രൂപ മുതല്‍ മുടക്കില്‍ നമ്മുടെ സ്ക്കൂളിന് അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പര്‍ സ്പെഷ്യല്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂ ലഭിച്ചു.

യാത്രാസൗകര്യം

എറണാകുളം തോപ്പുംപടിയില്‍ നിന്നും ‍ചെല്ലാനത്തേക്കുള്ള ബസ്സ് മാര്‍ഗ്ഗം ഏകദേശം 10 കിലോ മീറ്റര്‍ യാത്രചെയ്താല്‍ കണ്ടക്കടവ് ജങ്ഷനില്‍ എത്തിച്ചേരാം. കവലയില്‍ നിന്നും കല്‍നടയായി 500 മീറ്റര്‍ പിന്നിട്ടാല്‍ സ്ക്കൂളായി. സുപ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കണ്ണമാലിയില്‍ നിന്നും ഏകദേശം 1.5 കി മി തെക്ക് ഭാഗത്തായി പുത്തന്‍തോട് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു.മോ‍ഡല്‍ ടൂറിസം വില്ലേജ് കുമ്പളങ്ങി പഴങ്ങാട് കവലയില്‍ നിന്നും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പാടവരമ്പിലൂടെയുള്ള രണ്ടു കി മി യാത്രചെയ്താല്‍ കണ്ടക്കടവ് കവലഎത്തും. തെക്കു നിന്നും ചെല്ലാനത്ത് നിന്ന് ഏകദ്ദേശം ഏഴു കി മി യാത്രചെയ്ത് സ്ക്കൂളില്‍ എത്തിച്ചേരാം.

വഴികാട്ടി

{{#multimaps:9.860221, 76.265945 |width=800px | zoom=16}}