വി വി എച്ച് എസ് എസ് താമരക്കുളം

17:10, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhssthamarakulam (സംവാദം | സംഭാവനകൾ)


ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി‍ജ്‍ഞാന വിലാസിനി ഹയര്‍ സെക്കണ്ടറി സ്കൂള്‍. വി.വി.എച്ച്.എസ്.എസ്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-ല് പാലയ്ക്കല് കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള്‍ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി.

വി വി എച്ച് എസ് എസ് താമരക്കുളം
വിലാസം
താമരക്കുളം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-12-2009Vvhssthamarakulam



ചരിത്രം

താമരക്കുളം വിജ്‍ഞാന വിലാസിനി ഹയര്‍സെക്കന്ഡറി സ്കുള് ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ്. 1936 ല്‍ പാലയ്ക്കല്‍ കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാകേന്ദ്രമായി മാറി. 1968 ല്‍ ഹൈസ്ക്കൂളായിട്ടും 1998 ല്‍ ഹയര്‍ സെക്കന്ഡറി സ്കൂളായിട്ടും വളര്‍ന്നു വന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോള്‍ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വര്‍ഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരന്‍ നായര്‍ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സര്‍ക്കാര്‍, ദേശീയ അദ്ധ്യാപക അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 76 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ പാലയ്ക്കല് കൊച്ചുപിള്ള ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ ശ്രീ പാലയ്ക്കല് ശങ്കരന് നായര് സാര് ആണ് നിലവിലെ സ്ക്കൂള് മാനേജര്.പഠന പഠനേതര പ്രവര്ത്തനങ്ങളില് ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതില് അദ്ദേഹം വഹിക്കുന്ന പങ്ക് സ്തുത്യര്ഹമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍ | ശ്രീ. കെ. മുരളീധരന്‍ നായര് | ശ്രീമതി. കെ. ഓമനയമ്മ | ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ | ശ്രീ. പി. എ. ജോര്ജ് കുട്ടി | ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍ | ശ്രീമതി. കെ. വിജയമ്മ | ശ്രീമതി. ബി. ശശികുമാരി ‍ |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ സ്ക്കൂളിലെ നിരവധി പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ വിവിധ തുറകളില് പ്രവര്‍ത്തിക്കുന്നു. ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ് ശ്രീ. കെ മുരളീധരന് നായര്‍, സിനിമാ സീരിയല്‍ സംവിധായകന് കണ്ണന് താമരക്കുളം,1989-90 കാലഘട്ടത്തില് സംസ്ഥാനത്ത് എസ്. എസ് എല്. സി. പരീക്ഷയില്‍ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോള്‍ ഇംഗ്ലണ്ടില്‍ എന്ജിനീര്‍ ആയി പ്രവര്ത്തിക്കുകയും ചെയ്യുന്ന വി. സോജന് ,പ്രശസ്ത ശില്പി ചുനക്കര രാജന്‍, മുന്‍ ഡയറക്ടര്‍ ഓഫ് ഒബ്സര്‍വേറ്ററി വി.കെ.ഗംഗാധരന്‍ തുടങ്ങിയവര് ഉദാഹരണങ്ങള്‍ മാത്രം.


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.