................................

എളയടം എം എൽ പി എസ്
വിലാസം
എളയടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-03-2017Saisreeram




ചരിത്രം

ഇരുളിലാണ്ടു കിടന്ന ഒരു ദേശത്തിന്റെ പ്രകാശപൂർണ്ണമായ ഇന്നലെകൾക്കു ഒരു പൊൻതൂവലായി 1904ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് തീർത്തും വിരുദ്ധമായ ഒരു കാലഘട്ടത്തിൽ യശഃശരീരനായ ശ്രീ മണ്ണോളി ശങ്കരൻ ഗുരുക്കളുടെ ക്രാന്തദർശിത്വമായിരുന്നു ഇങ്ങനെയൊരു പ്രാഥമിക വിദ്യാലയത്തിന് നാന്ദി കുറിച്ചത്. ചിറയുടെ അരികിൽ സ്ഥാപിതമായത് കാരണം ചിറക്കൽ സ്കൂൾ എന്ന് പിൽക്കാലത്തു അറിയപ്പെട്ടിരുന്നു. എളയടം എം. എൽ . പി . സ്കൂൾ 1939ൽ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി സർക്കാർ അംഗീകരിച്ചു. കേവലം രണ്ട് അധ്യാപകരുമായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകനായിരുന്നത് മണ്ണോളി കൃഷ്ണൻ ഗുരുക്കളാണ്‌. പ്രമുഖരായ ഏറെ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. ശ്രീ കൃഷ്ണൻ ഗുരുക്കൾ , തയ്യിൽ കുഞ്ഞബ്‌ദുളള ,മാസ്റ്റർ പടിഞ്ഞാറ്റയിൽ , കൃഷ്ണൻ മാസ്റ്റർ , തുടങ്ങിയവർ , പ്രമുഖ വ്യക്തിത്വങ്ങളിൽ പെടുന്നു. അതുപോലെ തന്നെ പ്രശസ്തരായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീമതി മീത്തലെ മഠത്തിൽ ലക്ഷ്മിക്കുട്ടിയമ്മയാണ്. എല്ലാ അർത്ഥത്തിലും പിന്നിലായിരുന്ന ഒരു ഗ്രാമത്തിന്റെ സർവ്വതോമുഖമായ പുരോഗതിയിലേക്കെത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു . കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികവ് നേടുകയും ചെയ്തിട്ടുണ്ട് . 2006 മുതൽ കുട്ടികൾക്ക് LSS ലഭിക്കുകയും ചെയ്തിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  2. ശ്രീ കൃഷ്ണൻ മാസ്റ്റർ
  3. ശ്രീ അഹമ്മദ് മുസ്ല്യാർ
  4. ശ്രീ ഓമന ടീച്ചർ
  5. ശ്രീ പിലാച്ചേരി രാഘവൻ മാസ്റ്റർ
  6. ശ്രീ വിജയരാഘവൻ മാസ്റ്റർ
  7. ശ്രീമതി സത്യഭാമ ടീച്ചർ
  8. ശ്രീ കെ . ശ്രീധരൻ മാസ്റ്റർ

നേട്ടങ്ങള്‍

സബ്ജില്ലാ കലാമേളയിലും കായികമേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എട്ട് വിദ്യാർത്ഥികൾക്ക് എൽ. എസ്,എസ് ലഭിച്ചിട്ടുണ്ട് . മെട്രിക് മേളയിൽ പഞ്ചായത്തുതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോക്ടർമാർ
  2. ഷഹനാസ് .സി .പി
  3. ത്വാഹിറ വട്ടക്കണ്ടിയിൽ
  4. ബാസിത്ത് വട്ടക്കണ്ടിയിൽ
  5. ആതിക

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ... എളയടം എം. എൽ. പി
 
പച്ചക്കറി വിളവെടുത്തപ്പോൾ
 
പച്ചക്കറിത്തോട്ടം
"https://schoolwiki.in/index.php?title=എളയടം_എം_എൽ_പി_എസ്&oldid=350182" എന്ന താളിൽനിന്ന് ശേഖരിച്ചത്