കേരള ബഡ്ജറ്റിൽ ജി എച്ച് എസ് എസ് പാലയ്ക്ക് 5 കോടി

ഗവ.എച്ച് .എസ്.എസ്.പാല
വിലാസം
പാല

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല ‍തലശ്ശേരി‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201714035



  അന്താരാഷ്ര പദവിയിലേക്കുയരുന്ന  പാല  ജി എച്ച് എസ്  എസിനു  കേരള ബഡ്ജറ്റിൽ ബഹു. ധനമന്ത്രി ശ്രീ. തോമസ് ഐസക്ക് 5 കോടി രൂപ  അനുവദിച്ചു .സ്കൂൾ വികസന സമിതിയുടെ  യോഗം ചേർന്ന്  പാല  ജി എച്ച് എസ്  എസിനു  ബഡ്ജറ്റിൽ തുക അനുവദിച്ചതിനു  കേരള  സർക്കാരിനെ  അഭിനന്ദിച്ചു

ചരിത്രം

1924 മെയില്‍ മുഴ്ക്കുന്നു എലിമെന്ററി ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാര്‍ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു.‍ 1957 ല്‍ ഗവണ്മെണ്ട് യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.1976-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1979-ല്‍ SSLC ആദ്യ ബാച്ച് .2000-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വരെ 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. .ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡല്‍ സ്കൂളായി പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും GHSS പാല തിരഞ്ഞെടുക്കപ്പെട്ടു.സ്‌കൂളിൽ ഒരു മുഴുവൻ സമയ കൗൺസിലർ ഉണ്ട്.3 ദിവസങ്ങളിൽ ഹെൽത്ത് നേഴ്‌സിന്റെ സേവനം ലഭിക്കുണ്ട്. | ചിത്രം= 123.jpg ‎| }}

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • കൗണ്സിലിഗ് സെന്റ്ര്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 ചക്ക മഹോത്സവം
     നമ്മുടെ  ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന  പലതും മൂല്യ വർധിത  ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ്  ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും  രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ  മേള  ഒരു പക്ഷെ  കേരളത്തിലെ തന്നെ  ഏറ്റവും  വലിയ  ചക്ക വിഭവ മേള യായിരിക്കും
 

പുസ്തക പ്രദർശനം

       നമ്മുടെ  വിദ്യാലയത്തിലെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  ഒരു പുസ്തക പ്രദർശനം  സ്കൂളിൽ സംഘടിപ്പിച്ചു.  വ്യത്യസ്ത വിഭാഗത്തിൽ പെട്ട  പുസ്തകങ്ങൾ കാണാനും  പരിചയപ്പെടാനും  വായനയുടെ  വൈവിധ്യത്തെക്കുറിച്ച് തിരിച്ചറി യാനും  ഈ  പ്രദർശനത്തിൽ കൂടി വിദ്യാർത്ഥികൾക്ക്  സാധിച്ചു. വിദ്യാർത്ഥികളും  അദ്ധ്യാപകരും കൂടി സമാഹരിച്ച  വിവിധ മേഖലയിൽ പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ  മേളയിൽ പ്രദർശിപ്പിച്ചു.

കഥയുടെ ഉറവിടം തേടി

       ഈ  വർ ഷം  നടത്തിയ അക്കാദമിക്   പ്രവർത്തനമായിരുന്നു  കഥയുടെ ഉറവിടം തേടി എന്ന  പഠനയാത്ര.8-)0  ക്ളാസ്സിലെ മലയാളം പാഠപുസ്തകത്തിലെ  രണ്ട്  മൽസ്യങ്ങൾ  എന്ന  കഥയുമായി ബന്ധപ്പെട്ട്  കഥാകൃത്ത്  അംബികാസുതൻ  മാങ്ങാടിനെ സമീപിക്കുകയും  അദ്ദേഹത്തിന്റെ നിർദേശപ്രകാരം  പഠനയാത്ര ചെയ്യുകയായിരുന്നു. കവ്വായി  കായൽ , ഇടയിലെക്കാട് കാവ് ,          എന്നിവ  സന്ദർശിച്ച്   കഥാകൃത്തുമായി   സംവദിച്ചുകൊണ്ടു  വിദ്യാര്തഥികൾ  ഒരു  ദിവസം  ചെലവഴിച്ചു .രണ്ടു ബസ്സുകളിലായി  100 ഓളം കുട്ടികൾ പഠനയാത്രയിൽ  പങ്കെടുത്തു . എൻഡോസൾഫാൻ  ദുരിതബാധിതർക്കു 10000/- രൂപ  സംഭാവനയായി നൽകിയാണ്  യാത്രാസംഘം  മടെങ്ങിയത്. വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത  ഒരു സംഭവമായി  ഈ  പഠനയാത്ര .  

മികവുകൾ

   കേരള സോഷ്യൽ സയൻസ്  അക്കാദമി യുടെ  നേതൃത്തത്തിൽ വിവിധ ഘട്ടങ്ങളിലായി  നടന്ന വാർത്ത  അവതരണ  മത്സരത്തിൽ ജില്ലയിൽ  ഗ്രേഡ് ഓടെ   ഒന്നാം സ്ഥാനവും  ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ A ഗ്രേഡ് ഓടെ   മൂന്നാം സ്ഥാനവും  നേടാൻ  നമ്മുടെ വിദ്യാലയത്തിലെ 9-)0 ക്ളാസ്സിലെ  സിറ്റിമിയ ദേവസ്യയ്ക്ക്  കഴിഞ്ഞിട്ടുണ്ട്


ഉണർവ് നവജീവന പരിശീലന പരിപാടി

          കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ്  എന്ന പരിശീലന പരിപാടി  ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ   , പ്രശ്നങ്ങൾ  കണ്ടെത്തി  അവ  തിരുത്തി  ആൽമവിശ്വാസം  കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക  എന്നതാണ്  ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് .

വികസന സെമിനാർ നടത്തി

      നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക്  ഉയർത്തുന്നത്തിന്റെ ഭാഗമായി  സ്കൂളിൽ ഏർപ്പെടുത്തേണ്ട  സൗകര്യങ്ങളെ ക്കുറിച്ച്  ചർച്ച ചെയ്യുന്നതിനും  പദ്ധതികൾ  ക്രോഡീകരിക്കുന്നതിനും  വേണ്ടി  ഒരു ഏകദിന ശിൽപ്പശാല  സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത്  മെമ്പർ  ശ്രീ .സണ്ണി മേച്ചേരി  ശിൽപ്പശാല  ഉത്ഘാടനം  ചെയ്തു  . പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ്  അധ്യക്ഷത വഹിച്ചു. പി റ്റി എ  പ്രസിഡണ്ട്  ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ  ശ്രിമതി  കെ ആർ വിനോദിനി ടീച്ചർ  , പ്രിൻസിപ്പാൾ  ശ്രീ. മണികണ്ഠൻ  മാസ്റ്റർ മുതലായവർ  ആശംസ പ്രസംഗങ്ങൾ  നടത്തി.  ശ്രീ അബ്ദുൾ  ഗഫൂർ മാസ്റ്റർ  കരട്  രേഖ  അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി  തിരിഞ്ഞു   ചർച്ച  നടത്തി, ചർച്ച ക്രോഡീകരിച്ച്  വികസന രേഖയാക്കി.


മാനേജ്മെന്റ്

ഹെഡ് മാസ്റ്റ്ര്‍ : കെ ആർ വിനോദിനി/ പ്രിന്‍സിപ്പല്‍  : മണികണ്ഠൻ

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കായിക പ്രതിഭകള്‍
  • കെ.ടി.കുര്യാച്ചന്‍
  • ഗ്രീഷ്മ

വഴികാട്ടി

<googlemap version="0.9" lat="11.975181" lon="75.701294" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.969135, 75.699921, pala pala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.പാല&oldid=349691" എന്ന താളിൽനിന്ന് ശേഖരിച്ചത്