കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ. എസ്. കെ. ബി. എസ് കുട്ടനെല്ലൂർ | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-03-2017 | 22426 |
ചരിത്രം
തൃശൂര്‍ ജില്ലയില്‍ ഒല്ലുരിനും കുട്ടനെല്ലുരിനും ഇടയിലായി പടവരാട് എന്ന സ്ഥലത്താണ് കര്‍ഷക സേവ കേന്ദ്രം ബേസിക് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് .കല്ലുക്കാരന്‍ പൈലോത് മകന്‍ അന്തോണി മാസ്റ്റര്‍ ആണ് 1953 ല്‍ ഈ വിദ്യഭ്യാസ സ്ഥാപനം ആരംഭിച്ചത് . തൃശൂര്‍ കോര്‍പറേഷനിലെ 27- ഡിവിഷനില്‍ ആണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയുന്നത് .വിദ്യാലയ പരിസരത്തെ ജനങ്ങള്‍ പൊതുവേ ഇടത്തരക്കാരും തൊഴിലാളികളും ആണ് നിത്യ വൃത്തിക്ക് കൂലി വേല ചെയ്തിരുന്ന ആളുകള്‍ക്ക് വേണ്ടി രാത്രി കാല ക്ലാസുകള്‍ നടത്തി ശ്രീ KP അന്തോണി മാസ്റ്റര്‍ , വിദ്യാലയത്തിന്‍റെ ശൈശവ കാലത്ത് വളരെ അധികം പ്രയത്നിച്ചു ഇതിനെ പടുത്തുയര്‍ത്തുകയായിരുന്നു വിദ്യാലയം അതിന്‍റെ ബാലരിഷ്ട്ടതകളിലൂടെ കടന്നു പോയപ്പോള്‍ കൈത്താങ്ങായി ശ്രീ അന്തോണി മാസ്റ്റര്‍ക്കൊപ്പം അദ്ധേഹത്തിന്‍റെ കുടുംബവും സമൂഹവും ഒപ്പം നിന്നു വിദ്യാലയത്തില്‍ തക്കിളി ,ചര്‍ക്ക എന്നിവ ഉപയോഗിച്ച് നൂല്‍ നൂല്‍ക്കുകയും അത്യാവശ്യ കൃഷികള്‍ സ്വന്തമായി ചെയ്യുകയും ചെയ്ത് ഗാന്ധിജിയുടെ തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസ രീതിയാണ് ആവിഷ്ക്കരിച്ചിരുന്നത് . തുടര്‍ന്ന് കഴിവുറ്റ പല സാരഥികളുടെയും കൈകളിലൂടെ വിദ്യാലയം പിച്ചവച്ച് നടന്ന് 2013 ല്‍ ഗോള്‍ഡന്‍ ജൂബിലി സമുചിതം കൊണ്ടാടി .
വിദ്യാലയത്തിന്‍റെ സ്ഥാപകന്‍ ആയിരുന്ന ശ്രീ അന്തോണി മാസ്റ്ററുടെ മകന്‍ ശ്രീ ജോസ് തോമസ് ആണ് വിദ്യാലയത്തിന്‍റെ ഇപ്പോഴത്തെ മാനേജര്‍ . 4 അധ്യാപകരും 4 ക്ലാസുകളും നേഴ്സറിയുമായി മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന്‍റെ പ്രധാന അദ്ധ്യാപിക ശ്രീമതി ഷീബ P പാല്യേക്കരയാണ് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
കെ.പി.അന്തോണി മാസ്റ്റര്‍ ---സ്ഥാപകന്‍,പ്രധാന അധ്യാപകന്‍,സ്കൂള്‍ മാനേജര്‍
ഫിലോമിനടീച്ചര്‍- പ്രധാന അധ്യാപിക
ബാബുമാസ്റ്റര്‍--
കെ.എ ആനി ടീച്ചര്‍ -പ്രധാന അധ്യാപിക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.488,76.253}}