................................

വിലാതപുരം എൽ പി എസ്
വിലാസം
വിലാതപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2017Jayasri




ചരിത്രം

1920-ല്‍ എം. ആര്‍. രാമന്‍നായര്‍ വിലാതപുരത്ത് ആയാടത്തില്‍ പറമ്പില്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ല്‍ ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന മഠത്തില്‍ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോള്‍ ടി. ശാന്തകുുമാരിയാണ് മാനേജര്‍.

                1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവൃത്തിച്ചുവരുന്നു. 2013 മുതല്‍ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ല്‍ ഓലഷെഡ്ഡില്‍ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂള്‍ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ല്‍ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ കിണര്‍ കുഴിക്കുകയും, 2010-ല്‍ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. 
                ശക്തമായ പി. ടി. എയും കര്‍മ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ആകര്‍ഷകമായ കെട്ടിടം, കളിസ്ഥലം, കിണര്‍, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചെക്കായി മാസ്റ്റര്‍
  2. എം എം കൃഷ്ണ മാരാര്‍
  3. കുഞ്ഞുണ്ണി നമ്പൂതിരി
  4. രാമക്കുറുപ്പ്
  5. ചീരു ടീച്ചര്‍
  6. മാധവക്കുറുപ്പ്
  7. കെ സത്യന്‍
  8. ടി വി കുഞ്ഞിരാമമാരാര്‍
  9. എം ടി സീതി
  10. കെ കെ ശാന്ത
  11. സി പി ഗംഗാധരന്‍

നേട്ടങ്ങള്‍

  1. മിക്ക വര്‍ഷവും എല്‍. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
  2. യുറീക്ക വിജ്ഞാനോത്സവത്തില്‍ വിജയികള്‍.
  3. കലാ-കായിക മേളകളില്‍ വിജയികള്‍.
  4. 87-ാം വാര്‍ഷികം, 90-ാം വാര്‍ഷികം, 95-ാം വാര്‍ഷികം ഇവ വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
  5. രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകള്‍.
  6. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം.
  7. 2016-17 അധ്യയനവര്‍ഷത്തില്‍ ചോമ്പാല ഉപജില്ല കലോത്സവത്തില്‍ അയന.എ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശില്‍ദേവ് ജലച്ചായത്തില്‍ B ഗ്രേഡും നേടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ. സി. എച്ച്. നാരായണന്‍ അടിയോടി (ഹോമിയോ ഡോക്ടര്‍)
  2. എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
  3. ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരന്‍)
  4. പി. ചന്ദ്രകുമാര്‍ (AGM പ‍ഞ്ചാബ് നാ‍ഷണല്‍ ബാങ്ക്)
  5. ടി. ശശിധരന്‍ (ഉടമ, അതുല്യ ബുക്സ്,കണ്ണൂര്‍)
  6. ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടര്‍)
  7. ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
  8. Ar. ഹര്‍ഷ ഹരീന്ദ്രന്‍ (ആര്‍ക്കിടെക്റ്റ്)
  9. ഡോ. ഇന്ദുലേഖ. എന്‍ (ദന്തിസ്റ്റ്)

വഴികാട്ടി

{{#multimaps:11.6633249, 75.6409957 |zoom=13}}

"https://schoolwiki.in/index.php?title=വിലാതപുരം_എൽ_പി_എസ്&oldid=347661" എന്ന താളിൽനിന്ന് ശേഖരിച്ചത്