ജി.എൽ.പി.എസ് തേങ്കുറിശ്ശി
ജി.എൽ.പി.എസ് തേങ്കുറിശ്ശി | |
---|---|
വിലാസം | |
വടക്കേത്തറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 21435 |
ചരിത്രം
ആലത്തൂര്‍ താലൂക്കിന്റെ വടക്കുകിഴക്കേ കോണില്‍ പാലക്കാട് താലൂക്ക് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നടുവട്ടം ഗ്രാമമാണ് തേങ്കുറിശ്ശി.തേങ്കുറിശ്ശി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ കടുങ്ങം പ്രദേശത്താണ് ഗവണ്‍മെന്റ് എല്‍.പി.,സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തേങ്കുറിശ്ശി പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് എല്‍.പി വിദ്യാലയവും ഇതു തന്നെയാണ്.
1919 ല്‍ തേങ്കുറിശ്ശി കേന്ദ്രീകരിച്ച് രണ്ട് എലിമെന്ററി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. ആണ്‍കുട്ടികള്‍ക്കായി ബോര്‍ഡ് ബോയ്സ് എലിമെന്ററി സ്കൂള്‍ വടക്കേത്തറയിലും പെണ്‍കുട്ടികള്‍ക്കായി ബോര്‍ഡ് ഗേള്‍സ് എലിമെന്ററി സ്കൂള്‍ തെക്കേത്തറയിലും സ്ഥാപിക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധ്യം വരാതിരുന്നതിനാല്‍ കുട്ടികള്‍ കുറഞ്ഞതോടെ തെക്കേത്തറയിലെ വിദ്യാലയം നിര്‍ത്തലാക്കി വടക്കേത്തറയില്‍ അധ്യയനം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.അഞ്ചാംതരെ വരെയുള്ള ഈ വിദ്യാലയമാണ് ഇന്ന് അറിയപ്പെടുന്ന ജി.എല്‍.പി.എസ്.തേങ്കുറിശ്ശി. 1997വരെ വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചു വന്നിരുന്നത്.തേങ്കുറിശ്ശി കടുങ്ങം പ്രദേശത്തെ ശ്രീ മല്ലുണ്ണി മക്കള്‍ ശങ്കരന്‍കുട്ടിയും ,ജയരാജനും സ്ഥലം സര്‍ക്കാരിലേക്ക് 1997 ഏപ്രില്‍ 2ന് സൗജന്യമായി നല്‍കിക്കൊണ്ട് രജിസ്റ്റര്‍ ചെയ്തു. തേങ്കുറിശ്ശി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും , എസ്.എസ്.എ യുടെയും വിവിധ പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി ഉറപ്പുവരുത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
മികവാര്‍ന്ന ക്ലാസ്സ്മുറികള്‍ കമ്പ്യൂട്ടര്‍ ലാബ് ക്ലാസ്സ്റൂം ലൈബ്രറികള്‍ ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ( പ്രൊജക്ടര്‍, പ്രിന്റര്‍.... ) കളിയൂഞ്ഞാല്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി.എം ബേബിപ്രസന്ന (2011 -2016 ) പി.കനകലക്ഷ്മി (2011 - 2011) കെ.പ്രസന്ന (2010 - 2011) എ. വിജയരുഗ്മണി ( 2005 - 2010) കെ. രാജന്‍ (2001 - 2005)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കയറംകുളത്തിന്റെയും കണ്ണാടി പാത്തിക്കലിന്റെയും ഇടയിലുള്ള സ്ഥലം-വടക്കേത്തറ |