അണിയാരം എൽ പി എസ്
വിലാസം
അണിയാരം
വിവരങ്ങൾ
ഫോൺ9645137025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , English
അവസാനം തിരുത്തിയത്
24-02-201714402





ചരിത്രം

ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . കാലചക്രത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കറക്കത്തിനിടയിൽ പഠനരംഗങ്ങളിലും കലാകായിക രംഗങ്ങളിലും വിദ്യാലയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ശ്രീമതി സരോജിനി ടീച്ചർ പ്രധാനാധ്യാപികയായും ശ്രീമതി ഗൗരിയമ്മ മാനേജരായും തുടരുന്ന കാലത്താണ് സ്കൂളിന്റെ തറ സിമന്റിടുകയും ഓഫീസ് റൂം നിർമ്മിക്കുകയും ചെയ്തത്. കായിക മത്സരങ്ങളിൽ വിദ്യാലയം പല വർഷങ്ങളിലും തിളങ്ങി നിന്നിട്ടുണ്ട്. 1992 ൽ സബ് ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിയാണ് . 1993,94,95 വർഷങ്ങൾ വിദ്യാലയം കലാരംഗത്ത് മികവ് പുലർത്തി . 1993 ൽ ജില്ലാതലത്തിൽ പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി . 2005 മുതലുള്ളവർ ഷ ങ്ങളിൽ പ്രവൃത്തി പരിചയമേളകളിൽ മികവു തെളിയിച്ചു വരുന്നു. ജില്ലാ മേളകളിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പഠന മികവിന്റെ തെളിവായി 2005 ൽ ഈ വിദ്യാലയത്തിലെ മുഹ്സിന .വി Lടട സ്കോളർഷിപ്പ് നേടി . ട ട LC തലത്തിൽ ഉന്നത വിജയം നേടാൻ ഈ വിദ്യാലയത്തിൽ പ്രൈ മറി വിദ്യാഭ്യാസം നേടിയ പല വിദ്യാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും വിദ്യാലയത്തിന് അഭിമാനത്തിന് വക നൽകും . 2015

ഭൗതികസൗകര്യങ്ങള്‍

പാനൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന അണിയാരം പ്രദേശത്ത് 10 1/2 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും അടുക്കളയും ഉണ്ട് പ്രീ പ്രൈ മറി ക്ലാസ്സുകൾക്ക് പ്രത്യേ കം കെട്ടിടം ഉണ്ട് . 2 കക്കൂസുകളും 2 മൂത്രപ്പുരയും ഉണ്ട് . കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്.കക്കൂസിലും , കൈയ്യും മുഖവും കഴുകുവാനും വാട്ടർ ടാപ്പും വാഷ് ബെയ്സിനും ഉണ്ട്. കുട്ടികൾക്ക് ഇരിക്കാൻ ഫൈബർ കസേര കളും ബെഞ്ചും വച്ചെഴുതാൻ ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്. കുട്ടികളുടെ കലാപരമായ കഴിവ് വർദ്ധിപ്പിക്കാനും അസംബ്ലി നടത്താനും സ്കൂളിന് സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്. സ്കൂളിന് വരാന്തയും കളിസ്ഥലവും ഉണ്ട് . ഓരോ ക്ലാസിലും ഡിസ്പ്ലേ ബോർഡും ബുക്ക്സ്റ്റാന്റും ഉണ്ട്. മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ട് . ഓരോ ക്ലാസിലും ചവറ്റുകൊട്ടയും ഉണ്ട് . ക്ലാസുകൾക്ക് പാർട്ടീഷൻ ഉണ്ട് . കുട്ടികൾക്ക് ഉ ച്ചഭക്ഷണം കഴിക്കാനുള്ള പ്ലെയ്റ്റും ഗ്ലാസും ഉണ്ട് . ഓരോ ക്ലാസിനും കുടിവെള്ള പത്രവുമുണ്ട് . ചുമരിൽ അലങ്കാര ചിത്രങ്ങൾ ഉണ്ട് . ഓരോന്നു ധ്യാപകർക്കും മേശയും കസേരയും ഉണ്ട്. ഓഫീസ് റൂമിൽ മേശയും കസേരയും ഉണ്ട് . കുട്ടികൾക്ക് ഐ ടി പഠനത്തിനായി 2 കമ്പ്യൂട്ടറുകൾ ഉണ്ട് . സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള അരിയും പല വ്യജ്ഞനങ്ങളും സൂക്ഷിക്കാനുള്ള പെട്ടി ഉണ്ട്. തേങ്ങ അരക്കാനുള്ള മിക്സിയും ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ റാമ്പ് & റെയിൽ സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ഗൗരി അമ്മ .വി.കെ കാക്രോട്ട് തറവാട് . അണിയാരം .പി .ഒ . ചൊക്ലി . വഴി . 670672 . പിൻ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

തലശ്ശേരിയിൽ നിന്ന് ഇടയിൽ പീടിക വഴിപാനൂർ റോഡിൽ 10 കി മി സഞ്ചരിച്ച് താഴെ പൂക്കോം ടൗണിൽ നിന്നും വട കര റോഡിൽ 2 കി മി സഞ്ചരിച്ച് കീഴ്മാഡo ടൗണിൽ നിന്നും കടവത്തൂർ റോഡിൽ 1 കി മി സഞ്ചരിച്ച് അണിയാരം പോസ്റ്റ് ഓഫീസിനു സമീപം {{#multimaps: 11.730039, 75.584425 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അണിയാരം_എൽ_പി_എസ്&oldid=342415" എന്ന താളിൽനിന്ന് ശേഖരിച്ചത്