LITTLE FLOWER LPS PURAKKAD

16 ഫെബ്രുവരി 2017 ചേർന്നു
14:50, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LITTLE FLOWER LPS PURAKKAD (സംവാദം | സംഭാവനകൾ) ('അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു.ആദ്യവർഷത്തിൽ തന്നെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ആയി189 കുട്ടികൾ വന്നു ചേർന്നു. തുടർന്നുള്ള വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ ആരംഭിച്ചു. ആരംഭകാലം മുതൽ ഇന്ന് വരെയും ബാലമനസ്സുകളിൽ നന്മയുടെ വിത്ത് പാകുന്നതിനും പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതിനും ഈ സ്കൂളിലെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:LITTLE_FLOWER_LPS_PURAKKAD&oldid=341854" എന്ന താളിൽനിന്ന് ശേഖരിച്ചത്