കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയില്‍ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908ൽ സിഥാപിതമായി.

ജി.യു.പി.എസ് മണാശ്ശേരി
വിലാസം
മണാശ്ശേരി
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-02-2017Test.1




ചരിത്രം

ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊര്‍ജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് അതാണ്.

കുടിപ്പള്ളിക്കൂടങ്ങളുടെ തുടര്‍ച്ചയായി 1908ലാണ് മണാശ്ശേരി ഗവ: യു.പി. സ്കൂള്‍ സ്ഥാപിതമായത്. കോഴിക്കോട് താലൂക്കില്‍ ചാത്തമംഗലം കഴിഞ്ഞാല്‍ കിഴക്കന്‍ ഭാഗത്തുള്ള ഏക വിദ്യാലയമായിരുന്നു ഇത്. മണ്ണിലിടം ജന്മി ദാനമായി നല്‍കിയ 36സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പഴയ കെട്ടിടം നിര്‍മ്മിച്ചു. ബോയ്സ് എലിമെന്ററി സ്കൂളായി തുടങ്ങി ബോര്‍ഡ് എലിമെന്ററി സ്കൂളായും തുടര്‍ന്ന് ഗവ: എല്‍.പി. സ്കൂളായും മാറി. 1962-ല്‍ ഗവ: യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാ ലത്ത് സമൂഹത്തിലെ സവര്‍ണ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീടാണ് മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രവേശനം ലഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സാധ്യമായത് കുറച്ച് കാലം കൂടി കഴിഞ്ഞാണ്.അമ്പതുകളുടെ അവസാനത്തോടെയാണ് പട്ടികജാതിക്കാരായ കുട്ടികള്‍ക്ക് സാര്‍വത്രികമായ വിദ്യാലയ പ്രവേശനം സാധ്യമായത്.

കുങ്കന്‍ മാസ്റ്റര്‍, കടത്തനാട്ട് പുറമേരിക്കാന്‍ കൃഷ്ണക്കുറുപ്പ്, കുണ്ടുപറമ്പിലെ കുട്ട്യാപ്പു മാസ്റ്റര്‍, അരീപ്പ രാവുണ്ണി നമ്പീശന്‍, കിഴക്കോത്ത് നാരായണന്‍ നമ്പീശന്‍, പാലക്കാട് സ്വദേശി കടുപ്പൊട്ടന്‍ മാസ്റ്റര്‍, കവിയാട്ട് ശങ്കരന്‍ നായര്‍, കുന്നത്ത് രാമന്‍ മാസ്റ്റര്‍, അരുമ മാസ്റ്റര്‍, എലത്തൂര്‍ക്കാരി സീതലക്ഷ്മി എന്നിവര്‍ ആദ്യകാല അദ്ധ്യാപകരിലെ പ്രമുഖരാണ്. സ്കൂള്‍ ചരിത്രത്തിലെ രണ്ടാം പകുതി തൊട്ട് ഏറെക്കുറെ പ്രശസ്ഥമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാലയമാണിത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഏറെ മുന്നിലെത്താന്‍ നാട്ടുകാരെ സാധ്യരാക്കിയത് ഈ വിദ്യാലയമാണ്.

ഭൗതികസൗകരൃങ്ങൾ

  • ശിശു സൗഹാര്‍ദ്ദ പഠന ക്ലാസ്റൂം
  • ലൈബ്രറി
  • സയന്‍സ് ലാബ്‌
  • കമ്പ്യൂട്ടര്‍ ലാബ്‌
  • സി. ഡി. ലൈബ്രറി
  • സ്കൂള്‍ മ്യുസിയം
  • വായനപ്പുര
  • സ്റ്റേജ്
  • ഓപ്പണ്‍ സ്റ്റേജ്
  • അടുക്കളയും സ്റ്റോര്‍റൂമും
  • പ്രാതല്‍ (പ്രഭാതഭക്ഷണ പരിപാടി)
  • സ്മാര്‍ട്ട് ക്ലാസ്റൂം
  • ചുമര്‍ചിത്രങ്ങളോട് കൂടിയ ചുറ്റുമതില്‍
  • പരിസ്ഥിതി സൗഹാര്‍ദ്ദ വിദ്യാലയാങ്കണം
  • ബയോഗ്യാസ് പ്ലാന്റ്
  • ശുചിത്വ സേന
  • താമരകുളം
  • സന്ദേശ സൂചകമായ പ്രവേശന കവാടം
  • ഗേള്‍സ്‌ ഫ്രണ്ട്ലി ടോയിലറ്റ്
  • കുടിവെള്ള സൗകര്യം (കിണര്‍, കുഴല്കിനാര്‍)

മികവുകൾ

ദിനാചരണങ്ങൾ

റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 26

 
റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 26


9 മണിക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. സാമൂഹ്യശാസ്ത്ര ക്ലബിനുവേണ്ടി ബബിഷടീച്ചര്‍ ആശംസകളര്‍പ്പിച്ചു. ബുള്‍ബുള്‍, ഗൈഡ്സ്, ജെ. ആര്‍. സി ടീമംഗങ്ങള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ മാസ്ഡ്രില്‍ പരിപാടിക്ക് മികവേകി. ഇംഗ്ലീഷ് ക്ലബിനുവേണ്ടി പാര്‍വണയും സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മണാശ്ശേരി ടൗണിലേക്ക് വിളംബരജാഥ നടന്നു. ബാന്റ് വാദ്യത്തിന്റെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ചുവടുവെച്ചു.

സ്കൂള്‍ വിദ്യാര്‍ത്ഥി മുരുകന്‍ അഭിനയിച്ച ഷോര്‍ട്ട്ഫിലീം 'Half Berger' ഉദ്ഘാടനവും പ്രദര്‍ശനവും നടന്നു. KMCTആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഷോര്‍ട്ട് ഫിലീം നിര്‍മ്മിച്ചത്.

അദ്ധ്യാപകർ

  • ഗിരീഷ് കുമാര്‍
  • കോമളവല്ലി പി
  • മനോമോഹനന്‍ പി എസ്
  • വാസു. കെ
  • ജയതി സി കെ
  • ബബിഷ കെ പി
  • ബിന്ദു. കെ
  • പ്രവീണ കെ
  • ദേവി കെ കെ
  • മിനി കെ ടി
  • പത്മശ്രീ പി
  • പ്രവിത പി ടി
  • ശ്രീജ ഇ
  • സചിത്ര ഡി
  • പ്രിയ ടി
  • ആമിന ചോലശ്ശേരി
  • ഷിജി ജോസ് പി
  • വഹീദ കോലോത്തും തൊടി
  • സമീറ പി പി
  • സതി മേപ്പള്ളിപ്പുറത്ത് കുനിയില്‍
  • ഭരധ്വാജ് എ കെ
  • ഷണ്‍മുഖന്‍
  • ഷൈനി
  • ഷിജീഷ്

ക്ളബുകൾ

   !!!!ഈ താള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് !!!!

വേഗം പൂര്‍ത്തീകരിക്കുക............ IT@SCHOOL.

വഴികാട്ടി

{{#multimaps:11.3191417,75.9666885|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മണാശ്ശേരി&oldid=340657" എന്ന താളിൽനിന്ന് ശേഖരിച്ചത്