ചെണ്ടയാഡ് യു.പി.എസ്
| ചെണ്ടയാഡ് യു.പി.എസ് | |
|---|---|
| വിലാസം | |
തലശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തലശ്ശേരി |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-02-2017 | .14552 |
ചരിത്രം
ചെണ്ടയാട് യു പി സ്കൂൾ ചരിത്രപേടകം തുറക്കുമ്പോൾ
ഈ സരസ്വതി ക്ഷേത്രം പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക് ...
കാപട്യങ്ങളില്ലാതെ ഒരുകൂട്ടം സാമൂഹ്യപരിഷ്കർത്താക്കൾ ഒരു തലമുറയെ ശ്രീകോവിലിലേക് സംസ്കാരത്തിൻറെ കർമ്മഭൂമിയിലേക്ക് നയിച്ചു . ചെണ്ടയാട് പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതായിരുന്നു തുടക്കം . പൊതുജനതയുടെ നാവിൻതുമ്പത്ത ആദ്യാക്ഷരം കുറിക്കപ്പെട്ട അനർഘനിമിഷങ്ങളിലെ നായകർ കാഞ്ഞോളി കുന്നുമ്മൽ കൃഷ്ണൻ ഗുരുക്കൾ,മുളിയിൽ പൊക്കായി ഗുരുക്കൾ എന്നിവർ.
പ്രാകൃതമായ ജീവിതസാഹചര്യങ്ങളുള്ള ജനത്തിന് നാളെ പറ്റി ചിന്തിക്കാനുള്ള ശക്തി അന്ന് ഉണ്ടായിരുന്നില്ല .ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ജന്മിയുടെ വീട്ടിൽ പശുവിനെ മേച്ചു നടന്നിരുന്ന കുട്ടികൾക്കു ജീവിതം ഒരു പ്രഹേളികയായിരുന്നു .പൊന്നുതമ്പുരാൻ കൽപ്പിച്ചു നൽകിയ അധികാരങ്ങളുള്ള കനുമാരത്ത് തറവാട്ടിലെ കുട്ടികൾ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു .കനുമാരത്ത് തറവാട്ടിലെ കാരണവന്മാർ ഗുരുദക്ഷിണയായി 1906 ഒക്ടോബറിൽ ഇന്ന് കാണുന്ന സ്കൂളിന്റെ അടിത്തറ പാകി,സ്കൂൾ സ്ഥാപിച്ചു.ശ്രീ കാഞ്ഞോളി കുന്നുമ്മൽ കൃഷ്ണൻ ഗുരുക്കൾക്ക് ദാനം ചെയ്തു.ചെറിയൊരു കെട്ടിടം.വിരലിലെണ്ണാവുന്ന കുട്ടികൾ .പെണ്ണും കടലാസും അന്ന് ഉണ്ടായിരുന്നില്ല .എഴുത്തോലയിൽ എഴുത്ത് .ഓലയിൽ എഴുത്താണി കൊണ്ടെഴുതി ഗുരുക്കൾ ശിഷ്യർക്ക് കൊടുക്കുന്നു .ഗുരു ദൈവമായിരുന്നു.ശിഷ്യർ നിലത്തിരുന്നു പഠിച്ചു .ഗുരുദക്ഷിണ നൽകി വിദ്യാഭ്യാസം അവസാനിക്കുന്നു .കാലത്തിന്റെ അനിവാര്യമായ മാറ്റം ജനങ്ങളിൽ ഉണ്ടായി .പള്ളികൂടങ്ങളുടെ സ്ഥാനത്ത് പ്രൈമറി സ്കൂളുകൾ വന്നു.1 മുതൽ 4 വരെ ക്ലാസുകൾ .മാനേജർക്ക് എല്ലാ അധികാരവും സ്കൂൾ നടത്തുന്നതിന് ഗ്രാൻഡ് ലഭിച്ചിരുന്നു .അതിൽ നിന്ന് അധ്യാപകർക്ക് ശമ്പളം .മാനേജർക്ക് അധ്യാപകരോട് നീരസം തോന്നിയാൽ ജോലി നഷ്ടപ്പെടും.ഇതിലെല്ലാമുപരി അധ്യാപക ജോലിക്കു മാന്യതയും ഉണ്ടായിരുന്നില്ല.
അജ്ഞതയും അന്ധവിശ്വാസവും രക്തത്തിൽ അലിഞ്ഞുചേർന്നിരുന്ന സമൂഹം.പട്ടണങ്ങളില്ല റോഡില്ല.കാട് നിറഞ്ഞു നിൽക്കുന്ന ഊടു വഴികൾ . വന്യജീവികൾ എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാം .മനുഷ്യജന്മത്തിന്റെ മഹത്വവും കടമയും ജനത്തെ ബോധ്യപ്പെടുത്തേണ്ടതിലേക്കുള്ള പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉടലെടുത്തു .ബ്രിട്ടീഷുകാർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയപ്പോൾ ക്രിസ്ത്യൻ മിഷണറിമാർ അതിന്റെ പ്രചാരകരായി.സ്കൂളിന് പെട്ടെന്ന് തന്നെ അംഗീകാരം ലഭിക്കുന്ന സാഹചര്യം .1907 ൽ ചെണ്ടയാട് സരസ്വതി ക്ഷേത്രം ഒരു വിദ്യാലയമായി സർക്കാർ അംഗീകരിച്ചു .എങ്കിലും കൃഷ്ണൻ ഗുരുക്കൾ സ്കൂൾ മുന്നോട്ടു കൊണ്ടുപോവാനുള്ള ശുഷ്കാന്തി കാണിച്ചില്ല .സ്കൂൾ നടത്തുക എന്നത് എക്കാലത്തും ശ്രമകരമായ ജോലിയാണ് .കൃഷ്ണൻ ഗുരുക്കൾ തന്റെ ശിഷ്യരായ ശ്രീമാന്മാർ കുന്നുമ്മൽ കുഞ്ഞുണ്ണി നമ്പ്യാർ ,കുഞ്ഞിപൈതൽ നമ്പ്യാർ എന്നിവരോട് സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ആവശ്യപ്പെട്ടു.അവർ ആ ദൗത്യം കൂട്ടുകാരനായ ശ്രീ രാമൻ വൈദ്യരെ ഏൽപ്പിച്ചു .രാമൻ വൈദ്യർ അച്ഛന്റെ മരുമകനായ ശ്രീ കരോളിൻ കൃഷ്ണൻ ഗുരുക്കളെ വിദ്യാലയം ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചു .കൃഷ്ണൻ ഗുരുക്കൾ തന്റെ സുഹൃത്തായ കണ്ണായി ഗുരുക്കളുടെ സഹകരണത്തോടെ 1919 ൽ വിദ്യാലയം ഏറ്റെടുത്തു.വൈകാതെ കണ്ണായി ഗുരുക്കൾ സ്കൂളിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു .അങ്ങനെ കരോളിൻ കൃഷ്ണൻ ഗുരുക്കൾ സ്കൂളിന്റെ മാനേജരായി.
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.സ്വാതന്ത്ര്യ സമര പ്രസ്ഥാനം ,സാമൂഹ്യപരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള കൊച്ചി-തിരുവിതാംകൂർ രാജ്യങ്ങളിലെ സമരങ്ങൾ മദിരാശിയുടെ ഭാഗമായ മലബാറിലും ചലനങ്ങൾ ദൃശ്യമായി.പരിവർത്തനത്തിന്റെ തേരു തെളിച്ച ശ്രീ നാരായണഗുരുദേവനെ പോലെയുള്ള പരിഷ്കർത്താക്കളുടെ പ്രവർത്തനം ഇവിടെയും ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമൂതി.വിദ്യാർത്ഥികളുടെ എണ്ണം കൂടി കൂടി വന്നു.സ്കൂളിനെ വാതായനം തൊട്ടുകൂടാത്തവനും തീണ്ടികൂടാത്തവനും മലർക്കെ തുറക്കപ്പെട്ടു .കൃഷ്ണൻ ഗുരുക്കൾക്ക് പുറമെ സ്കൂളിൽ അധ്യാപകരായി സർവ്വശ്രീ അണിയേരി വടക്കയിൽ ഗോവിന്ദൻ ഗുരുക്കൾ ,കണ്ടിയിൽ പൈതൽ ഗുരുക്കൾ,വര്യാളി ചാത്തു നമ്പ്യാർ എന്നിവരും നിയമിക്കപ്പെട്ടു.ഇന്നത്തെ പോലെ അധ്യാപകന് യോഗ്യതയ്ക്കു നിർദ്ദിഷ്ട്ട മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നാലാം ക്ലാസ് പാസ്സായവർക്കു അധ്യാപക ജോലി ചെയ്യാം.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്
വഴികാട്ടി
{{#multimaps: 11.7811415,75.5779552 | width=800px | zoom=12 }}