എസ്.എം.എ.എം.എൽ.പി.എസ്.ആലിപ്പറമ്പ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എം.എ.എം.എൽ.പി.എസ്.ആലിപ്പറമ്പ് | |
---|---|
വിലാസം | |
അരക്കുപറമ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | SMAMLPS |
ചരിത്രം
1933-ല്‍ കൊടക്കാപറമ്പ് ഭാഗത്ത് ഓത്തുപള്ളിക്കൂടം എന്ന രൂപത്തിലാണ് ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 5 വര്‍ഷത്തിനു ശേഷം പൂവത്താംപറമ്പിലേക്ക് മാറ്റി. സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കെട്ടിടമില്ലാത്ത കാലമായിരുന്നു അന്ന്. മേപ്പുറത്തെ രാമചന്ദ്രന്‍ വക സ്ഥലം പിന്നീട് സുഭദ്ര എന്ന വ്യക്തി വാങ്ങുകയും ഈ സ്ഥലം പുത്തന്‍പുരയ്ക്കല്‍ ദാമോദരന്‍ മാസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തു. 1946-ല്‍ ഓലമേഞ്ഞ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ ഉള്ള പ്രൈമറി സ്കൂള്‍ നിലവില്‍ വന്നു. സ്കൂള്‍ ഉന്നമനത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത ഒരു പ്രധാന വ്യക്തിയാണ് കരിങ്ങാട്ടില്‍ ദാസന്‍ മേനോന്‍. അദ്ധേഹത്തിന്റെ ഭാര്യ മേപ്പുറത്ത് സരോജിനിയുടെ ഓര്‍മ്മ നിലനിര്‍ത്തി കൊണ്ട് സ്കൂളിന് സരോജിനി മെമ്മോറിയല്‍ എന്ന പേര് വന്നു. ഇപ്പോള്‍ സ്കൂളില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ നിലവിലുണ്ട്. 2004 മുതല്‍ സ്കൂളില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നു. കെട്ടിടം ഇപ്പോഴും ............. ആണ്. ഇപ്പോള്‍ 5 ഡിവിഷനുകള്‍ നിലവിലുണ്ട്. വൈദ്യുതി, മൂത്രപ്പുര, കുടിവെള്ളം, ഇവ കുട്ടികള്‍ക്കനുസരിച്ച് ഉണ്ട്. 2 കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നു. ചുറ്റുമതില്‍ ഇപ്പോള്‍ ഉണ്ട്. സ്കൂളില്‍ ഒരു ഔഷധസസ്യതോട്ടം ഉണ്ട്. ക്ലാസ്സ് റൂം വിസ്തൃതിക്കുറവ് കുട്ടികള്‍ക്ക് പഠിക്കാനും ഗ്രൂപ്പ് തിരിഞ്ഞ് ഇരിക്കാനും അസൌകര്യമുണ്ടാക്കുന്നു. കഞ്ഞിപ്പുര ചെറുതാണെന്ന പരിമിതി നിലനില്‍ക്കുന്നു. ഡൈനിംഗ് ഹാള്‍ ഇല്ല. 13 അംഗങ്ങളുള്ള സ്കൂള്‍ പി.ടി.എ. നിലവിലുണ്ട്. CPTA, MTA, SSN ക്ലബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം സാധ്യമാകുന്നു. 2 കമ്പ്യൂട്ടറുകള്‍ കൂടി ലഭ്യമായാല്‍ ആവശ്യത്തിന് സൗകര്യപ്രദമായി കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ലബോറട്ടറി, ഗണിതം, സയന്‍സ് പ്രത്യേക മുറികള്‍ ഇല്ല.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ
- ബി